04 July Saturday

കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം നാളെ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
ശ്രീകണ്ഠപുരം
കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം വ്യാഴാഴ്ച പുലർച്ചെ സമാപിക്കും. ബുധനാഴ്ച വൈകിട്ട് ആറിന്  ഊട്ടും വെള്ളാട്ടവും രാത്രി 10-ന് തിരുവപ്പനയും കെട്ടിയാടും. രാത്രി   സമാപന ചടങ്ങ്‌ തുടങ്ങും.  ബുധനാഴ്ച രാവിലെ അഞ്ഞൂറ്റാൻ ഉൾപ്പെടെയുള്ളവർ മലയിറങ്ങും. തുടർന്ന് മുത്തപ്പനെ മലകയറ്റൽ ചടങ്ങ്‌.  വർഷത്തിൽ തിരുവപ്പന ഉത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് വനാന്തരത്തിലെ മുത്തപ്പൻ ദേവസ്ഥാനത്തേക്ക് ആൾപ്രവേശനം അനുവദിക്കൂ.
പ്രധാന വാർത്തകൾ
 Top