04 July Saturday

നാടൊന്നിച്ചു റോഡിനായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

ചീമേനി ഐടി പാർക്ക് റോഡ് വികസനത്തിനായി എം രാജഗോപാലൻ എംഎൽഎ യുടെ നേതൃത്വത്തിൽ നടന്ന യോഗം

വെള്ളരിക്കുണ്ട്       
മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിക്കാൻ നിർമിക്കുന്ന  ചെറുവത്തൂർ -‐ പാലാവയൽ‐ -ഓടക്കൊല്ലി-‐ ചിറ്റാരിക്കാൽ‐ -ഭീമനടി  റോഡ് പുനരുദ്ധാരണത്തിന് വേഗം കൂട്ടാൻ ജനകീയ സമതികളും.ചെറുവത്തൂർ, കയ്യൂർ -ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി  പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന 50 കിലോമീറ്റർ  പിഡബ്ല്യുഡി ലിങ്ക് റോഡ് കിഫ്ബിയിലുൾപ്പെടുത്തി 98 കോടിരൂപ ചെലവഴിച്ചാണ്  പുനരുദ്ധീകരിക്കുന്നത്. ജില്ലയിലെ  ഏറ്റവും പ്രധാനപ്പെട്ട ഈ റോഡ് സർക്ക്യൂട്ടിൽ ആദ്യ റീച്ചിൽ ഞാണങ്കൈ മുതൽ ചീമേനി വരെ ഏഴ് മീറ്റർ വീതിയിലും തുടർന്ന് 5.5മീറ്റർ വീതിയിലും മെക്കാഡാം ടാറിങ്ങ് നടത്തും.റോഡിൽ ഇരുവശത്തും ഒരു മീറ്റർ വീതിയിൽ ഫുൾലെങ്തിൽ ഡ്രെയിനേജും,39കിലോമീറ്റർ കോൺക്രീറ്റ് ഫുട്പാത്തും നിർമിക്കും.47പുതിയ കലുങ്കുകൾ, ബാരിയർ,പ്രധാന ടൗണുകളിൽ ഹാൻഡ്‌ റെയിൽ എന്നിവയും  പ്രത്യേകതയാണ്. വലിയ കയറ്റങ്ങൾ കുറച്ച് ഗതാഗതം സുഖമമാക്കാനും 34 പഴയ കലുങ്കുകൾ പുനരുദ്ധീകരിക്കാനും പദ്ധതിയിൽ വ്യവസ്ഥയുണ്ട്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂബിസോഫ്റ്റ്സ എഞ്ചിനീയറിംഗ് വിംഗ്  ആണ് റോഡിന്റെ ഇൻവെസ്റ്റിഗേഷൻ നടപടി പൂർത്തിയാക്കിയത്.റോഡ് നവീകരണം പൂർത്തിയാകുന്നതോടെ മലയോര മേഖലയുടെ വികസന കുതിപ്പിന്  പൂത്തൻ ഉണർവാകും.ചീമേനി, കാക്കടവ്,മൗക്കോട്, കടുമേനി, പാലാവയൽ, നല്ലോമ്പുഴ, ചിറ്റാരിക്കാൽ, നർക്കിലക്കാട്, ഭീമനടി തുടങ്ങിയ മലയോര ടൗണുകളുടെ അഭിവൃദ്ധിക്കും ഇത് കാരണമാകും. എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ.കോളേജ്, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്, ഭീമനടി ഗ്രാമീണ കോടതി, വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ്, തുടങ്ങി  വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ആരാധനാലയങ്ങൾ, ആതുരാലയങ്ങൾ,ബാങ്കുകൾ എന്നിവിടങ്ങളിലെത്താനും സഹായകരമാകും. എം രാജഗോപാലൻ എംഎൽഎ മലയോരമേഖലയിൽ പര്യടനം നടത്തിയപ്പോഴും  പൊതുവായി വന്ന ആവശ്യവും റോഡ് നവീകരണമായിരുന്നു.  എംഎൽഎ പ്രത്യേകം തയ്യാറാക്കിയ നിവേദനം ധനമന്ത്രി അംഗീകരിച്ചു. റോഡ് നവീകരണം കാലതാമസം ഒഴിവാക്കി സുഗമമായി നടത്തുന്നതിന് എംഎൽഎ വിളിച്ചു ചേർത്ത സ്ഥലവാസികളുടെയും ജനപ്രതിനിധികളുടെയും യോഗങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചൊവ്വാഴ്ച രാവിലെ എംഎൽഎ ഓഫീസിൽ എം രാജഗോപാലൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർ  കെ പി വിനോദ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി പ്രകാശൻ, അസിസ്റ്റന്റ് എൻജിനിയർ സി രഞ്ജിനി, ഡിഎഫ്ഒ പി കെ അനൂപ് കുമാർ, കെഎസ്എഫ്ഇ എക്സിക്യൂട്ടീവ് എൻജിനിയർ സി കെ സുരേന്ദ്രൻ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ ഗിരീഷ് ബാബു, സബ് ഡിവിഷണൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ രാധാകൃഷ്ണൻ, കെആർഎഫ്ബി പ്രൊജക്ട് എൻജിനിയർ ആർ രമിത്ത്, പഞ്ചായത്ത് സെക്രട്ടറിമാരായ വിനോദ് കുമാർ, കൃഷ്ണകുമാർ, പ്ലാന്റേഷൻ കോർപ്പറേഷൻ മാനേജർ സന്ദീപ് കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് ആനിക്കാടി, കുഞ്ഞിപ്പാറ, മുണ്ട, ചീമേനി, ചാനടുക്കം, കാക്കടവ് എന്നിവിടങ്ങളിൽ സ്ഥലമുടമകളുടെ യോഗം നടന്നു. ബുധനാഴ്ച രാവിലെ 10 മണിക്ക് പെരുമ്പട്ട, 11മൗക്കോട്, 12 പാലാവയൽ, രണ്ടിന്‌കണ്ണിവയൽ, 4.30 നർക്കിലക്കാട്, 5.30 ഭീമനടി എന്നിവിടങ്ങളിൽ യോഗം നടക്കും.
പ്രധാന വാർത്തകൾ
 Top