26 October Tuesday
കേന്ദ്ര മന്ത്രി രാജിവയ്‌ക്കണം

കേന്ദ്ര ഓഫീസുകൾ കർഷകർ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കർഷക സംഘം നേതൃത്വത്തിൽ നടത്തിയ പാലക്കാട്‌ ഹെഡ്‌ പോസ്റ്റ്‌ ഓഫീസ്‌ ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

 

പാലക്കാട്‌
ഉത്തർപ്രദേശ്‌ ലഖിംപുരിൽ കർഷകരുടെ കൂട്ടക്കൊലയിൽ പങ്കുള്ള കേന്ദ്രമന്ത്രി അജയ്‌മിശ്ര രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ കേരള കർഷകസംഘം നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിച്ചു. മരിച്ച കർഷകർക്ക്‌ ശ്രദ്ധാഞ്ജലിയും അർപ്പിച്ചു.
പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ഏരിയ പ്രസിഡന്റ്‌ എൻ നാരായണൻകുട്ടി അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ്‌ സഹദേവൻ, ബീരാൻകുട്ടി, കെ പി അപ്പുണ്ണി എന്നിവർ സംസാരിച്ചു.
മുണ്ടൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിനുമുന്നിൽ കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ്‌ മാത്യൂസ്‌ ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് ഒ സി ശിവൻ അധ്യക്ഷനായി. ചെർപ്പുളശേരി പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ പി കെ സുധാകരൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റിയംഗം കെ ഗംഗാധരൻ അധ്യക്ഷനായി.
 മണ്ണാർക്കാട് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ശശി ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ കെ കെ രാജൻ അധ്യക്ഷനായി. ആലത്തൂരിൽ ജില്ലാ ട്രഷറർ വി സി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എം ഗംഗാധരൻ അധ്യക്ഷനായി. 
കുഴൽമന്ദം ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം എസ് അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ വി രാധാകൃഷ്ണൻ അധ്യക്ഷനായി .സംസ്ഥാന കമ്മിറ്റിയംഗം പി പ്രീത സംസാരിച്ചു.
ചന്ദ്രനഗറിൽ കർഷകസംഘം ജില്ലാ നിർവാഹകസമിതിയംഗം എസ് സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ കെ ആർ കുമാരൻ അധ്യക്ഷനായി. ചിറ്റൂരിൽ  ജില്ലാ നിർവാഹകസമിതിയംഗം ഇ എൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി രാജൻ അധ്യക്ഷനായി.  കടമ്പഴിപ്പുറത്ത്‌ ജില്ലാ നിർവാഹകസമിതിയംഗം പി സുബ്രഹ്മണ്യൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ രാമകൃഷ്ണൻ അധ്യക്ഷനായി. വടക്കഞ്ചേരി ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ കർഷകസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി എം കലാധരൻ അധ്യക്ഷനായി.
അഗളിയിൽ  ജില്ലാ കമ്മിറ്റിയംഗം സി പി ബാബു ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് എൻ പി ഷാജൻ അധ്യക്ഷനായി. ഒറ്റപ്പാലത്ത്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ യു രാജഗോപാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ശോഭന രാജേന്ദ്ര പ്രസാദ് സംസാരിച്ചു. 
കൊല്ലങ്കോട്ട്‌ സിപിഐ എം ഏരിയ സെക്രട്ടറി കെ രമാധരൻ ഉദ്ഘാടനം ചെയ്തു. കെ കലാധരൻ അധ്യക്ഷനായി. കൂറ്റനാട്  കർഷകസംഘം ഏരിയ സെക്രട്ടറി എ കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. പട്ടാമ്പിയിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗം സി എം നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ്‌ പി എം വാസുദേവൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top