24 September Thursday

ആശുപത്രിയിൽ മോഷണം പതിവാക്കിയ ആര്‍എസ്എസുകാരൻ റിമാൻഡിൽ

സ്വന്തം ലേഖകൻUpdated: Friday Aug 14, 2020
 
നെടുമങ്ങാട് 
ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ മോഷണം നടത്തുന്നതിനിടെ പിടിയിലായ ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. പാലോട്‌ ചിപ്പൻചിറ കരിമൺകോട് സ്വദേശി ധനേഷ് ഗോപി(38)യാണ് ബുധനാഴ്‌ച പിടിയിലായത്. നെടുമങ്ങാട് ജില്ലാ ആശുപത്രി കാന്റീനുമുന്നിൽ പാർക്ക്‌ ചെയ്തിരുന്ന ഓട്ടോയിൽനിന്ന്‌ പണം അപഹരിക്കുന്നതിനിടെയാണ് ഇയാളെ സെക്യൂരിറ്റി ജീവനക്കാർ കൈയോടെ പിടിച്ചത്‌. 
ആശുപത്രി വളപ്പിൽ വാഹനങ്ങളിലെ ഡാഷ് ബോക്സ് കുത്തിത്തുറന്ന്‌  പതിവായി മോഷണം നടത്തിവരുകയായിരുന്നു. വിവിധ മോഷണങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ ആശുപത്രി അധികൃതർ നേരത്തേ പൊലീസിന് കെെമാറിയിരുന്നു. എല്ലാ മോഷണങ്ങൾക്കു പിന്നിലും ഇയാളാണെന്ന്‌ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്‌. 
സെക്യൂരിറ്റി ജീവനക്കാരൻ എസ് ഷമീർ, ആംബുലൻസ് ഡ്രെെവർ എ അനീഷ് എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പാലോട്, പെരിങ്ങമ്മല മേഖല കേന്ദ്രീകരിച്ച് ആർഎസ്എസ് ശാഖകളിൽ ധനേഷ് ഗോപി പ്രവർത്തിച്ചിരുന്നു. 
കൈയിൽ ആർഎസ്‌എസ്‌ എന്ന്‌ പച്ചകുത്തിയിട്ടുമുണ്ട്‌. കുറച്ചു വർഷങ്ങളായി നെടുമങ്ങാട്ടാണ്‌ താമസം. പാലോട് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top