24 September Thursday

നികുതി വെട്ടിച്ച് കടത്തിയ 55 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
തിരൂർ
നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 55 ലക്ഷത്തിലധികം വില വരുന്ന സ്വർണം തിരൂർ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പിടികൂടി. മക്കരപ്പറമ്പില്‍നിന്നും മലപ്പുറം കോട്ടപ്പടിയിലേക്ക് സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്ന 1045  ഗ്രാം സ്വർണമാണ് പിടികൂടിയത്. പരിശോധനാ സമയത്ത് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് സ്വർണത്തിന്റെ  നികുതിയും പിഴയുമായി മൂന്ന് ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ ഈടാക്കി സ്വർണം ഉടമകൾക്ക് വിട്ടുകൊടുത്തു. സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ്) കെ പി വേലായുധൻ, അസിസ്റ്റന്റ് ടാക്സ് ഓഫീസർമാരായ പി ജയപ്രകാശ്, എൻ നാരായണൻ, ഡ്രൈവർ വി അഷറഫ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top