23 September Wednesday

അക്ഷയകേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുത്: -സിഐടിയു

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
കൊല്ലം
അക്ഷയകേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന നടപടികളിൽനിന്ന്‌ പൊലീസ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ കലക്ടർ  ബി അബ്ദുൽ നാസറിന്‌ നിവേദനം നൽകി. 
വിവിധ അപേക്ഷകൾ നൽകാൻ  ജനങ്ങൾ അക്ഷയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെങ്കിലും സൈറ്റുകൾ പലതും പ്രവർത്തനക്ഷമം അല്ലാത്തതിനാൽ ആളുകളുടെ തിരക്കുണ്ടാകുന്നു. 
കോവിഡ് മാനദണ്ഡം പാലിച്ച് കേന്ദ്രങ്ങളിൽ പരമാവധി മൂന്നു ജീവനക്കാർ മാത്രമാണുള്ളത്. ഇവർക്ക് അപേക്ഷകരെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്. 
എന്നാൽ, കോവിഡ് നിയമം പാലിക്കുന്നില്ലെന്ന്‌ പറഞ്ഞു പൊലീസ് കേസെടുത്ത് പിഴ ഈടാക്കുന്നത് പതിവാണ്. കേന്ദ്രങ്ങളിൽ വരുന്ന ജനങ്ങളെ വിരട്ടി ഓടിക്കുകയും  ഭീമമായ തുക ഫൈൻ ഈടാക്കുകയും ചെയ്യുന്ന പൊലീസ് നടപടി അവസാനിപ്പിക്കണം. 
ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നേർക്ക് ഭീമമായ ഫൈൻ ഈടാക്കുന്നത് പതിവാണ്. ജനങ്ങളെ പൊലീസിന് എതിരാക്കി മാറ്റാൻ ചില പൊലീസ് ഉദ്യോ
ഗസ്ഥർ ശ്രമിക്കുന്നത് സംഘർഷത്തിന് കാരണമാകുന്നു. 
പൊലീസിന്റെ തെറ്റായ ഇത്തരം നടപടികൾ അവസാനിപ്പി
ക്കാൻ കലക്ടർ ഇടപെടണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top