22 September Tuesday

ഭക്ഷ്യ സ്വയംപര്യാപ്‌തതയുടെ നാളുകളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
കാഞ്ഞങ്ങാട്
നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ആഹ്വാനം അനുസരിച്ച്്‌  ജില്ലയിൽ സിപിഐ എം പ്രവർത്തകർ കൃഷി ആരംഭിച്ചത്‌ 5689.-32 ഏക്കർ സ്ഥലത്ത്‌.  ബ്രാഞ്ചുമുതൽ ജില്ലാ കമ്മിറ്റിവരെ മണ്ണിലിറങ്ങിയപ്പോൾ സമാനതയില്ലാത്ത കാർഷിക വിപ്ലവത്തിനാണ്‌ ജില്ല സാക്ഷ്യം വഹിക്കുന്നത്‌. കാലങ്ങളായി തരിശായി കിടന്ന ഭൂമി മുതൽ പാതയോരംവരെ കൃഷി ഭൂമിയായി.  
മലയോരങ്ങളിൽ അന്യം നിന്ന പുനംകൃഷി തിരിച്ചുവന്നു.മലബാറിന്റെ തനതു കൃഷിയായ മുത്താറിയും ചോളവും വീണ്ടും മുളച്ചു. കപ്പ, മധുരക്കിഴങ്ങ്‌, കാച്ചില്‌, ചേമ്പ്‌, മഞ്ഞൾ, ഇഞ്ചി എന്നിവയെല്ലാം മണ്ണിൽ ഇടം കണ്ടെത്തി. ആയിരത്തി ഒരുനൂറിലധികം തെങ്ങിൻ തൈകൾ പാർടി പ്രവർത്തകർ നട്ടുപിടിപ്പിച്ചു.70 ഏക്കറിലധികം പുനം കൃഷി  ആരംഭിച്ചു.അനുബന്ധമായി ആട്, മത്സ്യം, കോഴി എന്നീ കൃഷികളിലും വ്യാപകമായി ഏർപ്പെട്ടു.   വിഷം പുരട്ടിയ വിളകൾക്ക് വിടപറയാൻ കാലമായെന്ന്‌ കൊറോണക്കാലം നമ്മെ ഓർമിപ്പിക്കുകയാണ്‌. 
കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം സാർഥകമാക്കിയ പ്രസ്ഥാനം മുഴുവൻ  ഭൂമിയും കൃഷിയോഗ്യമാക്കി മറ്റൊരു വിപ്ലവത്തിന്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌. 80 ശതമാനം പാർടിമെമ്പർമാരും വർഗ ബഹുജന പ്രസ്ഥാനങ്ങളിലെ അംഗങ്ങളും കൃഷി പ്രവർത്തനങ്ങളിൽ നേരിട്ടും അല്ലാതെയും പങ്കാളികളായി. 
ഒരു കാർഷികവിളയെങ്കിലും ഒരോ വീട്ടുമുറ്റത്തുമുണ്ട്‌. വിദ്യാസമ്പന്നരും യുവാക്കളും പ്രായഭേദമന്യേ ഇറങ്ങി. കൃഷി ഉദ്യോഗസ്ഥരും വിരമിച്ച ശാസ്ത്രജ്ഞരുൾപ്പെടെയുള്ളവർ ഉപദേശ നിർദേശവുമായി മുന്നോട്ടുവന്നു. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top