06 December Friday

വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

വട്ടപ്പാറയിൽ നിയന്ത്രണംവിട്ട‌് മറിഞ്ഞ ചരക്കുലോറി

 

വളാഞ്ചേരി
ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ മുടിപ്പിൻ വളവിൽ  ചരക്കുലോറി  നിയന്ത്രണംവിട്ട‌് മറിഞ്ഞു. അപകടത്തിൽ  മഹാരാഷ്ട്ര ബുലിയ സ്വദേശികളായ രാജാജി സമ്പാജി (29), വിജയ് പട്ടേൽ (35) എന്നിവർക്ക‌് പരിക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ശനിയാഴ്ച രാവിലെ 6.30നായിരുന്നു  അപകടം.  രാജസ്ഥാനിൽനിന്ന് ഗോതമ്പ് കയറ്റി തൃശൂരിലേക്ക് പോകുകയായിരുന്നു ലോറി. സുരക്ഷാ ഭിത്തിയിലിടിച്ച്  പ്രധാന വളവിൽ മറിയുകയായിരുന്നു. വളാഞ്ചേരി പൊലീസ‌് സ്ഥലത്തെത്തി.
പ്രധാന വാർത്തകൾ
 Top