25 August Sunday

എസ‌്എഫ‌്ഐ പഠനക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019
കാഞ്ഞങ്ങാട്
എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റെഗുലർ കോളേജ് പഠന ക്യാമ്പ്  സമാപിച്ചു. ക്യാമ്പ് വെള്ളിയാഴ്ച വൈകീട്ട്  സിപിഐ എം  സംസ്ഥാന കമ്മിറ്റിയംഗം  കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ‌്തു.  കെ .അഭിരാം അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ശ്രീജിത്ത് രവീന്ദ്രൻ, ശബരി,  ജയനാരായണൻ,  ബിപിൻരാജ്, സവാദ്,  വൃന്ദ, സ്റ്റാലിൻ, ആദർശ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു.
കേരളീയ പൊതുവിദ്യഭ്യാസം" - ഇടതുപക്ഷ ബദൽ, ദേശീയ വിദ്യഭ്യാസ നയം " എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി സിൻഡിക്കറ്റഗം എ നിശാന്ത്  ക്ലാസെടുത്തു. 
 "കലാ-സാംസ്കാരികം ക്യാമ്പസ്സകളുടെ സംഭാവന എസ‌്എഫ‌്ഐയിലൂടെ  " എന്ന വിഷയത്തെ അധികരിച്ച് അംബുജാക്ഷനും ബിജു ഇരിണാവും ക്ലാസെടുത്തു.  മാർക്സിയൻ സമീപനവും കലാലയവും -വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ' എന്ന വിഷയത്തിൽ പി കെ സുരേഷ‌്കുമാർ ക്ലാസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top