06 August Friday

കോന്നി ഫിഷ് പദ്ധതി: കക്കി ഡാമിൽനിന്ന്‌ മത്സ്യം വിപണിയിലെത്തും

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021

കക്കി ജലസംഭരണിയിൽ കൂടുകൾ സ്ഥാപിക്കാനുള്ള ഭാഗങ്ങൾ കണ്ടെത്താൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

ചിറ്റാർ> തദ്ദേശീയമായി മത്സ്യക്കൃഷി നടത്തി ജനങ്ങൾക്ക് എത്തിക്കുന്ന 'കോന്നി ഫിഷ്' പദ്ധതി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. നിയോജക മണ്ഡലത്തിലെ  ജലസംഭരണിയായ കക്കി ഡാമിലാണ് ഭൗതിക സാധ്യതകൾ ഉപയോഗപ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസി (അഡാക്) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 
ആദ്യ ഘട്ടമായി കക്കി ഡാമിന്റെ ജലസംഭരണിയിലാണ് പദ്ധതി നടപ്പിലാക്കുക. പട്ടികവർഗ വിഭാഗത്തിൽ പെട്ട 100 പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും എംഎൽഎ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള യോഗം പച്ചക്കാനം ഫോറസ്റ്റ് ഓഫീസ്‌ ഹാളിൽ നടന്നു. 
പട്ടികവർഗ വിഭാഗത്തിൽ പെടുന്ന 100 ഗുണഭോക്താക്കളെ സീതത്തോട് പഞ്ചായത്തും വനം വകുപ്പും ചേർന്ന് കണ്ടെത്തും. ഡാമിലെ കൃഷിയിലൂടെ ലഭിക്കുന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുത്ത് വിപണനം നടത്തും.
 
ഇതിനായി മത്സ്യഫെഡ് സീതത്തോട്, കോന്നി, കലഞ്ഞൂർ എന്നിവിടങ്ങളിൽ വില്പന കേന്ദ്രങ്ങൾ ആരംഭിക്കും. പദ്ധതി നടത്തിപ്പിന്‌ എംഎൽഎ ചെയർമാനായി ഫിഷറീസ്, പഞ്ചായത്ത്, വനം, കെഎസ്ഇബി, ഡാം സേഫ്റ്റി വിഭാഗങ്ങൾ ഉൾപ്പെടുന്ന മോണിട്ടറിങ്‌ സമിതിയുടെ യോഗം ചേർന്നു. ജലസംഭരണിയിൽ കൂടുകൾ സ്ഥാപിക്കാനുള്ള ഭാഗങ്ങൾ കണ്ടെത്തുന്നതിന് എംഎൽഎയുടെ നേതൃത്വത്തിൽ ഫിഷറീസ്, ഡാം സേഫ്റ്റി, വനം വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി.
 
എംഎൽഎ അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോബി ടി ഈശോ, വൈസ് പ്രസിഡന്റ്‌ ബീനാ മുഹമ്മദ് റാഫി,  പി ആർ പ്രമോദ്, ദിനേശ് ചെറുവാട്ട്, എസ് മഹേഷ്, സാജു, സുജ പി എസ്, ആർ പ്രസന്നകുമാർ, സക്കീർ ഹുസൈൻ,  എസ്‌ മണി, എൻ കെ  അജയഘോഷ്, എസ് ബി സുധീർ , എസ് പ്രിൻസ്, എസ്‌ മഹേഷ്, ബീന മുഹമ്മദ് റാഫി, പി ആർ പ്രമോദ്, ശ്രീലജ അനിൽ, രാധാ ശശി, പി ശ്രീകുമാർ, മറിയാമ്മ ജോസഫ്,എസ് മോൻസി, എം എസ് സുരേഷ് കുമാർ, പ്രസന്നകുമാർ ,  എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top