24 July Saturday

ദേശീയപാത വികസനം 30ന് മുമ്പ്‌ സ്ഥലമേറ്റെടുക്കണം: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
തളിപ്പറമ്പ് 
ദേശീയപാത വികസനത്തിനായി  ജില്ലയിലെ സ്ഥലമേറ്റെടുക്കൽ പ്രവൃത്തി 30ന് മുമ്പ് പൂർത്തിയാക്കാൻ നിർദ്ദേശം. ഇതിനായി ദേശീയപാത, ഭൂമി ഏറ്റെടുക്കൽ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും  ഹാജരായി പ്രവൃത്തി പൂർത്തീകരിക്കാൻ കലക്ടർ ഇറക്കിയ ഉത്തരവിൽ ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ  10ന് ചേർന്ന ദേശീയപാത വികസന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.    ഏറ്റെടുക്കുന്ന ഭൂമിയുടെ ഭൂമിയുടെ വിസ്തീർണം, നൽകുന്ന നഷ്ടപരിഹാരത്തിന്റെ കണക്ക് എന്നിവ   ദിവസവും വൈകിട്ട്‌ അഞ്ചിന്‌ മുമ്പായി കലക്ടറെ അറിയിക്കണം. 
ഫണ്ട് ലഭിച്ച കേസുകളിൽ 30 നകം ഭൂമി ഏറ്റെടുക്കലിന്റെ ആക്‌ഷൻ പ്ലാൻ തയ്യാറാക്കി സമർപ്പിക്കണം.  തളിപ്പറമ്പ്, കണ്ണൂർ, തലശേരി എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ പ്രവർത്തിക്കുന്നത്. തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലാണ് തർക്ക പ്രദേശങ്ങളുള്ളതിനാൽ സ്ഥലമേറ്റെടുപ്പ് ബാക്കിയുള്ളത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top