24 July Saturday

എടിഎം കൗണ്ടര്‍ തകർക്കൽ: അന്വേഷണം ഊര്‍ജിതം

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
തളിപ്പറമ്പ്
 കേരളാ ബാങ്കിന്റെ  എടിഎം കൗണ്ടറിന്റെ വാതിൽ അടിച്ചുതകർത്ത കേസിൽ പൊലീസ് അന്വേഷണം ഊർജിതം.  തളിപ്പറമ്പ് ബസ്‌സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന കേരളാ ബാങ്കിന്റെ എടിഎം കൗണ്ടർ മദ്യലഹരിയിലെത്തിയ സാമൂഹ്യവിരുദ്ധർ ശനിയാഴ്ച രാത്രി  അടിച്ചുതകർത്തത്‌. മദ്യപർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ  കൗണ്ടറിന്റെ  വാതിൽ അടിച്ചു തകർക്കുകയായിരുന്നു.  ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിനകത്തെ മദ്യപശല്യത്തെക്കുറിച്ച്  നിരവധി തവണ പരാതിപ്പെട്ടിട്ടും   നടപടിയെടുത്തില്ലെന്ന്‌   വ്യാപാരികൾ പറഞ്ഞു.  ബാങ്ക് അസി. മാനേജർ കെ എം  ചന്ദ്രബാബു നൽകിയ പരാതിയിൽ  തളിപ്പറമ്പ് എസ്ഐ പി എം സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top