19 July Friday

കടലാക്രമണം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

ശക്തമായ കടലേറ്റത്തിൽ തകർന്ന വീടിന്റെ ജനൽ പ്ലാസ്‌റ്റിക്‌ പായ ഉപയോഗിച്ച്‌ മറയ്‌ക്കുന്ന പുതുവലിൽ സഫീന. നീർക്കുന്നത്തുനിന്നുള്ള കാഴ്‌ച

ആലപ്പുഴ
തുടർച്ചയായി മൂന്ന‌് ദിവസത്തെ ശക്തമായ മഴയ‌്ക്ക‌് പിന്നാലെ വ്യാഴാഴ‌്ച ജില്ലയിൽ മഴ കുറഞ്ഞു. 21.13 മില്ലീമീറ്ററാണ‌് വ്യാഴാഴ‌്ച ജില്ലയിൽ പെയ‌്തത‌്. ബുധനാഴ‌്ച ഇത‌് 30.4 മില്ലീമീറ്ററായിരുന്നു. ജൂൺ ഒന്ന‌് മുതൽ 12 വരെ ലഭിക്കേണ്ട മഴയിൽ അഞ്ച‌് ശതമാനത്തിന്റെ വർധനയുണ്ടായി. 230.3 എംഎം ലഭിക്കേണ്ടയിടത്ത‌് 242.6 ലഭിച്ചു.  മഴയിലും കാറ്റിലും 10 വീടുകൾക്ക‌് ഭാഗീകമായി കേടുപറ്റി. ചേർത്തല താലൂക്കിൽ–- അഞ്ച‌്, അമ്പലപ്പുഴ, കാർത്തികപ്പള്ളി–-ഒന്നുവീതം, മവേലിക്കരയിൽ മൂന്ന‌് വീടുകൾക്കുമാണ‌് കേടുപാട‌് സംഭവിച്ചത‌്. അടുത്ത നാല‌് ദിവസം ജില്ലയിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന‌് കാലാവസ്ഥാ  നിരീക്ഷണകേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന്റെ തീവ്രതയ‌്ക്ക‌് കുറവില്ല. ശക്തമായ കാറ്റിന‌് പുറമെ  3.9 മീറ്റർ ഉയരത്തിൽ തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ‌്  നൽകുന്നു. കേരള തീരത്തേക്ക‌് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട‌്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top