26 June Wednesday

അസംഘടിതരായ സ്റ്റേജ് കലാകാരന്മാർക്കും സംഘടന

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019
ചിറയിൻകീഴ് 
കേരളത്തിൽ അസംഘടിതരായി നിൽക്കുന്ന കലാകാരന്മാർക്കും അനുബന്ധമായി നിൽക്കുന്ന തൊഴിലാളികൾക്കുമായി സിഐടിയു സംഘടന രൂപീകരിച്ചു. കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) എന്നാണ് സംഘടനയുടെ പേര്. ലേബർ രജിസ്ട്രേഷനും ലഭിച്ചിട്ടുണ്ട്. കർട്ടൻ വലിക്കുന്ന തൊഴിലാളിമുതൽ അഭിനേതാവ് വരെ ഈ സംഘടനയിൽ ഉണ്ടാകും. കേരളത്തിലെ സ്‌റ്റേജ് അഭിനയം, സ്റ്റേജ് ഡെക്കറേഷൻ, ലൈറ്റ് ഓപ്പറേറ്റിങ‌് സ്റ്റാഫ്, സംഗീതവിഭാഗം അങ്ങനെ  സ്റ്റേജുമായി ബന്ധപ്പെട്ട എല്ലാവരെയും ഒരു കുടക്കീഴിൽ ഒന്നിച്ച് നിർത്തുന്ന സംഘടനയാണ് കെഎസ്ഡബ്ല്യുയു. 
 
കലാരംഗം വിട്ട് വാർധക്യത്തിന്റെ അവശതയിലേക്ക‌് നീങ്ങുന്നവർക്ക് ആവശ്യമായ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനും കലാരംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഇത്തരം സംഘടന അത്യാവശ്യമാണെന്ന അഭിപ്രായം വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നുവന്നു. അസംഘടിതമായി നിന്നവരെ ഒന്നിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുപോകാൻ സ്‌റ്റേജ് വർക്കേഴ്‌സ് യൂണിയന‌് സാധിക്കും എന്ന് സംഘാടകർ പറയുന്നു. യൂണിയന്റെ പ്രഥമ സംസ്ഥാനസമ്മേളനം ജൂണിൽ ആറ്റിങ്ങലിൽ നടക്കും. എം മുരളി ചെയർമാനായും അനിൽ ആറ്റിങ്ങൽ ജനറൽ കൺവീനറായുമുള്ള സംഘാടകസമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top