22 August Thursday

അംഗീകാരത്തിന്റെ സിഗ‌്നേച്ചർ

ജി എസ് അരുൺUpdated: Sunday Apr 14, 2019
കൊട്ടാരക്കര
മീനച്ചൂടിനെ വകവയ‌്ക്കാതെ നിരവധിപ്പേരാണ‌് കൊട്ടാരക്കരയിൽ ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ‌് പ്രചരണത്തിനെത്തിയത‌്. ചുട്ട‌ുപൊള്ളിക്കുന്ന ജീവിത പ്രതിസന്ധികളിൽ ചിറ്റയം തണൽമരമാകുമെന്ന‌് ഇവർക്ക‌് ഉറപ്പുണ്ട‌്. ചിറ്റയം ഗോപകുമാറിന്റെ കൊട്ടാരക്കര മണ്ഡലത്തിലെ മൂന്നാംഘട്ട സ്വീകരണപര്യടനത്തിൽ കനത്ത വെയിലിനെ തോൽപ്പിച്ച് ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. നെടുവത്തൂർ, കുളക്കട, മൈലം പഞ്ചായത്തുകളിലായിരുന്നു ശനിയാഴ്‌ച പര്യടനം. 
മരുതൂർ ജങ‌്ഷനിൽ ഉദ്ഘാടനത്തിന് മുമ്പേ ആളുകളെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അഗം ബി രാഘവൻ ഉദ്ഘാടനംചെയ‌്തു. ചിറ്റയമെത്തിയതോടെ കുട്ടി ക‌ൃഷ‌്ണൻമാരും രാധമാരുമെല്ലാം താലപ്പൊലിയുമായി അണിനിരന്നു. ആർട്ടിസ‌്റ്റ‌് സുരേഷ് തയ്യാറാക്കിയ ചിറ്റയത്തിന്റെ ചിത്രം പതിച്ച ഉപഹാരം അദ്ദേഹത്തിന്റെ മകൾ ചിറ്റയത്തിന് നൽകി. പ്രിയ സ്ഥാനാർഥിയെ നാടൊന്നാകെ ഹ‌ൃദയത്തിലേറ്റിയതിന്റെ സാക്ഷ്യപ്പെടുത്തലായി സ്വീകരണം. ഏറത്തും അരീക്കലും ആനക്കോട്ടൂരും കലേരിയിലും രാവിലെ പ്രിയസ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയിരുന്നു. മാവടിയിൽ സ്ഥാനാർഥിയെ സ്വീകരിക്കാൻ തുറന്ന ജീപ്പിൽ വെള്ള ഫ്രോക്കണിഞ്ഞ മാലാഖക്കുട്ടികൾ എത്തിയിരുന്നു. സ്ഥാനാർഥിയുടെ വാഹനത്തിന‌് മുന്നിലായി അവർ പുഷ‌്പവൃഷ‌്ടി നടത്തി സഞ്ചരിച്ചു. വെണ്ടാറിൽ തെയ്യത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ചിറ്റയത്തെ സ്വീകരിച്ചത്. 
മൈലംകുളത്തും കുരിയാപ്രയിലും ആറ്റുവാശേരിയിലും മാവടിയിലും തെങ്ങുവിളയിലും നൂറുകണക്കിനാളുകൾ തങ്ങളുടെ പ്രിയസ്ഥാനാർഥിയെ സ്വീകരിക്കാൻ കണിക്കൊന്നയും പൂമാലയുമായെത്തി. നൂറുകണക്കിനാളുകളാണ് താഴത്തു കുളക്കടയിൽ ചിറ്റയത്തെ സ്വീകരിക്കാനെത്തിയത്. യുവതീയുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി. വിദ്യാർഥിനികളും കുട്ടികളും ചിറ്റയത്തിന്റെ ചിത്രം പതിച്ച പോസ‌്റ്ററുകളും ബലൂണുകളുമായി നിരന്നു. ചിത്രകാരൻ ജയശങ്കർ താൻ വരച്ച ചിറ്റയത്തിന്റെ ചിത്രം നൽകി സ്വീകരിച്ചു.  നൂറുകണക്കിനാളുകളാണ് തുരുത്തീലമ്പലത്തിൽ ചിറ്റയത്തെ കാത്തു നിന്നത്. ചിറ്റയമെത്തിയതോടെ നാലു വയസുകാരൻ ആര്യൻ ആവേശത്തോടെ കിരീടം അണിയിച്ച‌് സ്വീകരിച്ചു. മുത്തുക്കുടയും വാദ്യഘോഷങ്ങളും കരിമരുന്ന‌് പ്രയോഗവും നാടിനെ ഇളക്കിമറിച്ചു. ചിറ്റയത്തിന്റെ സ്വീകരണം നാടിന‌് ഉത്സവമായി മാറി. ഒരു മണിയോടെ കുറ്ററയിലെത്തി. സ്വീകരണത്തിനുശേഷം  ഉച്ചയൂണും വിശ്രമവും. ഉച്ചയ‌്ക്ക‌ുശേഷം ഏറത്തുകുളക്കടയിൽ സ്വീകരണം പുനരാരംഭിച്ചു.  ലക്ഷംവീട് ജങ‌്ഷന്‍,  കൊല്ലാമല, കച്ചേരിമുക്ക്, പാത്തല, എന്നിവിടങ്ങളിലെ സ്വീകരണം ആവേശകരമായി. പെരുങ്കുളം റേഡിയോ ജങ‌്ഷന്‍,  കരിമ്പിന്‍കുഴി,  വിളികേള്‍ക്കുംപാറയിലും നൂറുകണക്കിനാളുകളാണ് ചിറ്റയത്തെ സ്വീകരിക്കാനെത്തിയത‌്. സ. എൻ വേലപ്പന്റെ സ‌്മരണകളുറങ്ങുന്ന പൂവറ്റൂർ‌, പൈനുംമൂട്,  മാന്തുണ്ടില്‍മുക്ക്,  പുത്തൂര്‍മുക്ക്,  അന്തമണ്‍,  കലയപുരം വായനശാല ജങ‌്ഷനിലും നൂറുകണക്കിനാളുകൾ  സ്ഥാനാർഥിയെ കാത്തുനിന്നു. ഏറെ വൈകിയും താമരക്കുടിയിലും തെറ്റിക്കുഴിയും മൈലം അമ്പലം, മോസ്‌കോ,  ഡീസന്റ്മുക്ക്,  മുട്ടമ്പലം,  വെള്ളാരംകുന്ന് സ്‌കൂള്‍, ഇഞ്ചക്കാട് ശില്‍പ്പ, പ്ലാമൂട്, ചെമ്പന്‍പൊയ്ക,  തടത്തില്‍, വലിയവീട് കളീലുവിള, മൂഴിക്കോട്ടിലും സ്ഥാനാർഥിയെത്തി. ധീര രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ സ്‌മരണകളുറങ്ങുന്ന കോട്ടാത്തലയില്‍ പര്യടനം ആവേശകരമായി സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ ബി രാഘവൻ, പി അയിഷാ പോറ്റി എംഎൽഎ, പി എ എബ്രഹാം, ആർ രാജേന്ദ്രൻ, കെ എസ് ഇന്ദുശേഖരൻനായർ, വി രവീന്ദ്രൻനായർ, എ മൻമഥൻനായർ, ജി സുന്ദരേശൻ, എ അജി, ഡി എസ് സുനിൽ, ആർ ഗോപാലക‌ൃഷണൻപിള്ള എ എസ് ഷാജി, സി ആർ രാമവർമ, കെ ജഗദമ്മ, എസ് രഞ‌്ജിത്ത്, ടി സുനിൽകുമാർ, എസ് വിനോദ് കുമാർ, ചന്ദ്രഹാസൻ, ആർ മുരളീധരൻ,   എൻ പുഷ‌്പാനന്ദൻ, എൻ ബേബി, ബി ഗോപകുമാർ, എ അജി,  സന്ദീപ് അർക്കന്നൂർ   സുരാജ് എസ് പിള്ള.  ആർ രാജേഷ്, അജി ആറ്റുവാശേരി  എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top