ബത്തേരി
ദേശീയപാതയിലെ ഗതാഗത നിരോധനത്തിനെതിരെ ജില്ലകണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ 766 ദേശീയപാത ഗതാഗത സംരക്ഷണ കർമസമിതിയിൽ നിന്നും രാജിവച്ച ഐ സി ബാലകൃഷ്ണന്റെ എംഎൽഎയുടെ നടപടിയിൽ വ്യാഴാഴ്ച ചേർന്ന കർമസമിതി യോഗത്തിൽ കടുത്ത വിമർശനം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചാണ് എല്ലാ രാഷ്ട്രീയ പാർടികളും യുവജന സംഘടനകളും രാത്രിയാത്ര നിരോധനത്തിനെതിരെ പ്രക്ഷോഭത്തിൽ അണിനിരന്നത്. ലക്ഷ്യം കാണുന്നത് വരെ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ തുടരാനായിരുന്നു കർമസമിതി തീരുമാനം. രാത്രിയാത്ര നിരോധനം സംബന്ധിച്ച് സുപ്രീംകോടതിയിൽ നടക്കുന്ന കേസിന്റെ അന്തിമ വിധി വരാനിരിക്കെ
ചെയർമാനായ ഐ സി ബാലകൃഷ്ണൻ രാജിവച്ചത് തികഞ്ഞ വഞ്ചനയും നെറികേടുമാണെന്ന് യോഗത്തിൽ പങ്കെടുത്ത യുഡിഎഫ് ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെ കുറ്റപ്പെടുത്തി. എംഎൽഎ രാജിവക്കണം എന്ന ആവശ്യം പോലും യോഗത്തിൽ ചില പ്രതിനിധികൾ ഉയർത്തി. താൻ രാജിവച്ചത് യുഡിഎഫ് തീരുമാനം അനുസരിച്ചാണെന്ന എംഎൽഎയുടെ വാദവും യോഗത്തിലെ യുഡിഎഫ് ഘടകകഷി പ്രതിനിധികളുടെ സാന്നിധ്യം പൊളിച്ചു. മുസ്ലിംലീഗ് നേതാക്കളുടെ ആജ്ഞക്ക് വഴങ്ങി കർമസമിതിയെ ഒറ്റുകൊടുത്ത എംഎൽഎക്കെതിരെ കോൺഗ്രസിലും പ്രതിഷേധം ശക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..