16 January Saturday

എംസി റോഡിൽ വെള്ളക്കെട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

എംസി റോഡിൽ മുളക്കുഴ വില്ലേജ് ഓഫീസിന്‌ സമീപത്തെ വെള്ളക്കെട്ട്

ചെങ്ങന്നൂർ
എംസി റോഡിൽ മുളക്കുഴ വില്ലേജ് ഓഫീസിന്‌ സമീപം വാഹനങ്ങൾക്ക്‌  കടന്നുപോകാൻ കഴിയാത്തവിധം വെള്ളക്കെട്ട്.  ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്ക് പോലും കടന്നു പോകാനാകാത്ത വിധമാണ്‌ വെള്ളം ഉയർന്നത്. റോഡിന്‌ സമീപമുള്ള വസ്‌തുവിനു മുകളിലൂടെ കടന്നു പോകുന്ന പിഐപി കനാലിൽ വെള്ളം തുറന്നു വിട്ടത് മൂലമാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടായത്. 
ഒരാഴ്‌ച മുമ്പ്‌ റോഡിൽ വെള്ളക്കെട്ടുണ്ടായെങ്കിലും ഇത്ര ഉയർന്നിരുന്നില്ല. ചൊവ്വാഴ്‌ച രാത്രിയോടെയാണ് റോഡിൽ വെള്ളം ഉയരാൻ തുടങ്ങിയത്. അർധരാത്രി ആയപ്പോഴേക്കും അരമീറ്ററിലധികം വെള്ളമായി. ശക്തമായ ഒഴുക്കും റോഡിന് കുറുകേ രൂപപ്പെട്ടു. 
പിഐപി കനാലിൽ വെള്ളം തുറന്നുവിടുമ്പോൾ ചോർച്ച മൂലം റോഡിന്‌ സമീപത്തേക്ക് വെള്ളം ഒഴുകുന്നത്‌ പതിവാണ്. മേൽക്കണ്ടത്തിൽനിന്ന് റോഡ് മുറിച്ചുകടന്നാണ് വെള്ളം പുഞ്ചയിലേക്ക് ഒഴുകുന്നത്. എല്ലാ വർഷവും കനാൽ തുറക്കുമ്പോൾ  വെള്ളം റോഡിൽ പരന്നൊഴുകുമെങ്കിലും ഇത്രയും പൊങ്ങുന്നത് ഇത് ആദ്യമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top