14 December Saturday

മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം ആഹ്ലാദം, ആവേശം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

മേയർ കെ ശ്രീകുമാറിനെ മുൻ മേയർ വി കെ പ്രശാന്ത്‌ അനുമോദിക്കുന്നു

തിരുവനന്തപുരം
തിരുവനന്തപുരം നഗരസഭ മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി കെ ശ്രീകുമാർ  വിജയിച്ചതിനെത്തുടർന്ന്‌ നഗരത്തിൽ ആഹ്ളാദ പ്രകടനം. കെ ശ്രീകുമാറിന്‌ അഭിവാദ്യമർപ്പിച്ച്‌ കൗൺസിലർമാരും കെഎംസിഎസ്‌യു പ്രവർത്തകരുമാണ്‌ പ്രകടനം നടത്തിയത്‌. മേയർ കെ ശ്രീകുമാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. കെ ശ്രീകുമാറിനെ അനുമോദിക്കാൻ എൽഡിഎഫ്‌ നേതാക്കൾ നഗരസഭയിലെത്തിയിരുന്നു. 
 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ, മുൻ മേയർമാരായ വി ശിവൻകുട്ടി , സി ജയൻബാബു, കെ ചന്ദ്രിക, വി കെ പ്രശാന്ത് തുടങ്ങിയവർ  അഭിനന്ദിച്ചു. കെഎംസിഎസ്‌യുവിന്‌ വേണ്ടി ജനറൽ സെക്രട്ടറി പി സുരേഷ്‌ മേയറെ പൂച്ചെണ്ട്‌ നൽകി സ്വീകരിച്ചു. ചുമതലയേറ്റശേഷം കെ  ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയനെയും തദ്ദേശ മന്ത്രി എ സി മൊയ്‌തീനെയും സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top