13 December Friday

കെ രവീന്ദ്രനാഥിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

കെ രവീന്ദ്രനാഥ് അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സംസാരിക്കുന്നു

പാലോട്
സിപിഐ എം നേതാവും ദീർഘകാലം നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ രവീന്ദ്രനാഥിന്റെ ആറാമത് അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി ചന്ദ്രൻ അധ്യക്ഷനായി. 
 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു,  എ സമ്പത്ത്, സിപിഐ എം വിതുര ഏരിയ സെക്രട്ടറി അഡ്വ. എൻ ഷൗക്കത്തലി, ഏരിയ കമ്മിറ്റി അംഗങ്ങളായ പേരയം ശശി, ബി വിദ്യാധരൻകാണി, ടി എൽ ബൈജു, നന്ദിയോട് ലോക്കൽ  സെക്രട്ടറി ജി എസ് ഷാബി, കുറുപുഴ ലോക്കൽ  സെക്രട്ടറി ആർ മഹേശ്വരൻനായർ, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ സുരേഷ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top