18 October Monday
കോവിഡ് പ്രതിരോധം

വാക്‌സിനേഷനിൽ മുന്നേറി 
തദ്ദേശസ്ഥാപനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021
കൊല്ലം
നെടുവത്തൂർ പഞ്ചായത്തിൽ 18നു മുകളിൽ പ്രായമുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷൻ 97 ശതമാനം പൂർത്തീകരിച്ചു. പുല്ലാമല കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് വീടുകളിൽ എത്തി ഒന്നാം ഡോസ് വാക്സിൻ നൽകി. ആരോഗ്യവകുപ്പിന്റെ മൊബൈൽ സംഘം ആർടിപിസിആർ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡുകൾ കേന്ദ്രീകരിച്ച് ആർആർടികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി. കോളനികളിൽ പരിശോധനകളും പ്രതിരോധപ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ആർ സത്യഭാമ പറഞ്ഞു.
ഇളമാട്  പഞ്ചായത്തിലെ സർക്കാർ ഐടിഐയിൽ വെള്ളിയാഴ്ച നടത്തിയ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ 1400 പേർക്ക് വാക്‌സിൻ നൽകി. 1300 പേർക്കും സ്‌പോട് രജിസ്‌ട്രേഷൻ മുഖേനയാണ് നൽകിയത്. വാർഡുകൾ കേന്ദ്രീകരിച്ച് ആർടിപിസിആർ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 78 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു.
ക്ലാപ്പന  പഞ്ചായത്തിലെ 12–-ാം വാർഡിൽ 100 ശതമാനം വാക്‌സിനേഷൻ പൂർത്തിയായതായും പഞ്ചായത്തിലെ എല്ലാ വാർഡിലും 100 ശതമാനം  വാക്‌സിനേഷൻ എന്ന ലക്ഷ്യം ഉടൻ സാധ്യമാക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു . 
മൊബൈൽ യൂണിറ്റുകളടക്കം സജ്ജീകരിച്ച് ആർടിപിസിആർ പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top