19 September Saturday
ഡ്രൈവർക്ക്‌ കോവിഡ്‌

കെഎസ്‌ആർടിസി കൊല്ലം ഡിപ്പോ അടച്ചിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020
 
 
കൊല്ലം
ഡ്രൈവർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ കെഎസ്‌ആർടിസി കൊല്ലം ഡിപ്പോ ബുധനാഴ്‌ച പൂർണമായും അടച്ചിട്ടു. വ്യാഴാഴ്‌ച സർവീസ്‌ ഓപ്പറേറ്റ്‌ ചെയ്യും. 
യാത്രാക്ലേശം ഉണ്ടാകാതിരിക്കാൻ ബുധനാഴ്‌ച തിരുവനന്തപുരം,  കായംകുളം, പുനലൂർ, കരുനാഗപ്പള്ളി ഡിപ്പോകളിൽനിന്ന്‌ കൂടുതൽ സർവീസ്‌ കൊല്ലത്തേക്ക്‌ നടത്തി. മറ്റിടങ്ങളിൽനിന്ന്‌ എത്തിയ ബസുകൾ ഡിപ്പോയ്‌ക്കു‌ സമീപത്തെ ആശ്രാമം ലിങ്ക്‌ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്‌തു. ഡിപ്പോ കവാടങ്ങൾ പൂർണമായും അടച്ചിരുന്നു.  ഡിപ്പോയും സ്റ്റേഷൻ മാസ്റ്റർ ഓഫീസ്‌, വെഹിക്കിൾ സൂപ്പർവൈസർ ഓഫീസ്‌, ജീവനക്കാരുടെ റെസ്റ്റ്‌‌ റൂം, സ്റ്റേ റൂം എന്നിവയും ബസുകളും ഫയർഫോഴ്‌സ്‌ അണുവിമുക്തമാക്കി. ഡിപ്പോയിലെ പമ്പുകൾ ഉപയോഗിച്ചും അണുനശീകരണം നടത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top