23 September Wednesday
തറക്കല്ലിടൽ 25ന്‌ ആരോഗ്യമന്ത്രി നിർവഹിക്കും

കൊട്ടാരക്കരയിലുയരും 5 നിലയുള്ള ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

പുതിയ താലൂക്കാശുപത്രി കെട്ടിടത്തിലെ പ്രവേശന കവാടത്തിന്റെ രൂപരേഖ

 
കൊട്ടാരക്കര
താലൂക്കാശുപത്രിയിൽ 67 ലക്ഷം രൂപ ചെലവിൽ കെട്ടിട സമുച്ചയത്തിന് 25ന്‌ തറക്കല്ലിടും. പകൽ  11.30-ന് മന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസ്‌ വഴിയാണ്‌ തറക്കല്ലിടുന്നത്‌. നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാകും നിർമാണം. 
ശില്‍പ്പ കൺസ്ട്രക്‌ഷനാണ് നിർമാണക്കരാര്‍ ഏറ്റിരിക്കുന്നത്. അഞ്ചുനില കെട്ടിടം ആദ്യം പൂർത്തിയാകും. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന ജോലി വ്യാഴാഴ്ച തുടങ്ങും. 
ആശുപത്രി പ്രവർത്തനം തടസ്സപ്പെടാത്ത വിധമായിരിക്കും ഇത്‌. നിർമാണം സംബന്ധിച്ച അവലോകന യോഗം കഴിഞ്ഞ ദിവസം പി അയിഷാപോറ്റി എംഎൽഎ വിളിച്ചുചേർത്തു. മുനിസിപ്പല്‍അധ്യക്ഷ പി ശ്യാമളയമ്മ, ഉപാധ്യക്ഷൻ ഡി രാമകൃഷ്ണപിള്ള, കൗൺസിലർമാർ, താലൂക്കാശുപത്രി സൂപ്രണ്ട് സുനിൽകുമാർ, ശില്‍പ്പ കൺസ്ട്രക്‌ഷൻ കമ്പനി മാനേജർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top