23 September Wednesday
66 പേര്‍ക്ക് സമ്പര്‍ക്കത്തിൽ

68 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

കാസർകോട്‌

ജില്ലയിൽ 68 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഓരാളടക്കം 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്‌. രോഗംസ്ഥിരീകരിച്ചവരിൽ പിലിക്കോട് സ്വദേശി (50), തൃക്കരിപ്പൂർ സ്വദേശി (32) എന്നിവർ ആരോഗ്യപ്രവർത്തകരാണ്‌. 58 പേർ രോഗമുക്തി നേടി.  
ഉദുമ-യിലാണ്‌ കൂടുതൽ രോഗികൾ –- 27. കാസർകോട് (8), അജാനൂർ (5), കാഞ്ഞങ്ങാട്, പള്ളിക്കര (-3 വീതം), മഞ്ചേശ്വരം, മധൂർ (2 വീതം), കോടോം ബേളൂർ- (4), തൃക്കരിപ്പൂർ (6), കള്ളാർ, മീഞ്ച, ചെമ്മനാട്, പിലിക്കോട്, പുത്തിഗെ, പടന്ന-, മുളിയാർ, പുല്ലൂർ പെരിയ (-ഒന്ന്‌ വീതം) എന്നിങ്ങനെയാണ്‌ രോഗികൾ. 
നിരീക്ഷണത്തിൽ 4988 പേർ
വീടുകളിൽ  3583 പേരും സ്ഥാപനങ്ങളിൽ 1405 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4988 പേരാണ്. പുതിയതായി 336 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി 974 സാമ്പിളുകൾ കൂടി പരിശോധനയ്‌ക്ക്‌ അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 192 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.  
58 പേർക്ക് രോഗമുക്തി  
ജില്ലയിൽെ 58 പേർക്ക് രോഗമുക്തി. കാസർകോട്‌ (16), ചെങ്കള (7), മധൂർ (6), തൃക്കരിപ്പൂർ (5), പടന്ന, കാറഡുക്ക (4 വീതം), ഉദുമ,  ബെള്ളൂർ, പള്ളിക്കര (3 വീതം), കുടുംബടാജെ, നീലേശ്വരം ( രണ്ടുപേർ വീതം), കാഞ്ഞങ്ങാട്, മുളിയാർ, ചെമ്മനാട്‌ (ഒന്ന്‌ വീതം) എന്നിങ്ങനെയാണ് രോഗമുക്തർ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top