05 August Wednesday

അതിർത്തി ലംഘിച്ച് മീൻപിടിത്തം

സ്വന്തം ലേഖകൻUpdated: Monday Jul 13, 2020
 
പാറശാല -  
അതിർത്തിയിലെ തീരപ്രദേശത്ത് നിയന്ത്രണരേഖ ലംഘിച്ച് തമിഴ്നാട്ടിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നതായി പരാതി. 
പൊഴിയൂർ ഭാഗത്തെ കേരളത്തോടുള്ള തീരദേശത്താണ് അനധികൃത മത്സ്യബന്ധനം നടത്തുന്നത്‌. ദിവസേന രാത്രികളിൽ നൂറുകണക്കിന് വള്ളങ്ങളും ബോട്ടുകളുമാണ് ഇത്തരത്തിൽ തമിഴ്നാട് തീരമേഖലയിൽനിന്ന് കേരളതീരത്തെത്തുന്നതെന്നാണ് പരാതി. 
കുളച്ചൽ, തേങ്ങാപ്പട്ടണം, തൂത്തൂർ, വള്ളവിള, നിദ്രവിള തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. തൂത്തൂരടക്കം തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യമാണ്‌. ഇത് പൊഴിയൂർ ഭാഗത്തെ മത്സ്യത്തൊഴിലാളികളിൽ ആശങ്കയുളവാക്കുന്നു. 
അതേസമയം കേരളത്തിന്റെ തീരദേശ മേഖലയിലുള്ളവർ കടലിൽ മത്സ്യബന്ധനം നടത്തുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്‌. അതിനിടെ തമിഴ്നാട്ടിൽ നിന്നുള്ളവരെത്തി മീൻപിടിക്കുന്നതും വിൽപ്പനയ്‌ക്കെത്തിക്കുന്നതും വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. 
പൊഴിയൂർ ഭാഗത്തെ കാരോട്, കുളത്തൂർ പഞ്ചായത്ത് പ്രദേശത്തെ 50 ഓളം വരുന്ന മത്സ്യത്തൊഴിലാളികൾക്കും മെഡിക്കൽ സ്റ്റോർ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർ കോവിഡ് പരിശോധന നടത്തി.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top