27 June Thursday

റെയിൽവേ ട്രാക്കിൽ മരം വീണു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
കായംകുളം
ഗേറ്റ്‌ അടച്ച റെയിൽവേ ട്രാക്കിൽ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞുവീണ് ​ഗതാ​ഗതം നിലച്ചു. ഏവൂർ റെയിൽവേ ക്രോസിനു സമീപത്താണ‌് മരക്കൊമ്പ‌് ഒടിഞ്ഞു വീണത്. ഹരിപ്പാട് ഭാഗത്തേക്ക് വന്നുകൊണ്ടിരുന്ന ട്രെയിൻ ഗേറ്റ്കീപ്പർ മുന്നറിയിപ്പ് നൽകിയതോടെ നിർത്തിയിട്ടു. ബുധനാഴ‌്ച പകൽ 11.15ഓടെയായിരുന്നു സംഭവം. 
 കായംകുളം സ‌്റ്റേഷനിൽ നിന്നും പുറപ്പെട്ട അമൃത്‌സർ എക‌്സ‌്പ്രസ് വരുന്ന സമയത്താണ് മരക്കൊമ്പ‌് വീണത്. ഗേറ്റ്കീപ്പർ ശ്രീധർ ഉടൻതന്നെ സിഗ്നൽ ഓഫ് ചെയ്യുകയും ചേപ്പാട് സ‌്റ്റേഷൻ മാസ‌്റ്റർക്ക് വിവരം കൈമാറുകയും ചെയ‌്തു. ട്രാക്ക് പരിശോധനയിൽ ഏർപ്പെട്ടിരുന്ന കീമാൻമാർ സ്ഥലത്തെത്തി ശിഖിരം മാറ്റി ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top