23 August Friday

കരാര്‍ ലംഘനം: ഗ്രാമീൺ ബാങ്ക് ജീവനക്കാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ഗ്രാമീൺ ബാങ്ക് ജീവനക്കാർ ഹെഡ് ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിഐടിയു അഖിലേന്ത്യാ സെക്ര‌ട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം 
കേരള ഗ്രാമീൺ ബാങ്കിൽ നടന്ന അനിശ്ചിതകാല നിരാഹാരത്തിന്റെയും പണിമുടക്കിന്റെയും പശ്ചാത്തലത്തിൽ ധനകാര്യമന്ത്രിയുടെയും തൊഴിൽമന്ത്രിയുടെയും സാന്നിധ്യത്തിൽ ഒപ്പിട്ട കരാർ ഏകപക്ഷീയമായി ലംഘിച്ച ബാങ്കിന്റെ നടപടിക്കെതിരെ ജീവനക്കാർ ഹെഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തുക, ഒഎടിഡി (പ്യൂൺ) തസ്തികയിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. 
കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും  നേതൃത്വത്തിൽ  നടത്തിയ ധർണ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു. 
കൺസ്ട്രക്ഷൻ വർക്കേഴ്സ്  ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി ശശികുമാർ, ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി രാജു, ഓൾ ഇന്ത്യ റീജ്യണൽ റൂറൽ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി രാജീവൻ, കെജിബി റിട്ടറയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് സി ഗോവിന്ദൻകുട്ടി,  ബെഫി വനിതാ സബ് കമ്മിറ്റി കൺവീനർ കെ കെ രജിതമോൾ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി മോഹനൻ, കെജിബിഒയു ട്രഷറർ പി കെ ശങ്കരനാരായണൻ, കെ പ്രകാശൻ, ഗണേശൻ പുത്തലത്ത്, സി മിഥുൻ, എസ്  ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. കെജിബിഇയു ജോ. സെക്രട്ടറി ബികേഷ് ഉണ്ണിയൻ സ്വാഗതവും കെജിബിഒയു സംസ്ഥാന പ്രസിഡന്റ് പി ഗണേശൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top