29 January Saturday

അരുംകൊലയ്‌ക്കെതിരെ ജനകീയ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

ധീരജ്‌ രാജേന്ദ്രനെ യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ അരുംകൊല ചെയ്‌തതിനെതിരെ ഡിവൈഎഫ്‌ഐ കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധത്തിൽ 
ജ്വാല തെളിക്കുന്നു

കൽപ്പറ്റ
ഇടുക്കി എൻജിനിയറിങ്‌ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രനെ യൂത്ത്‌ കോൺഗ്രസ്‌–-കെഎസ്‌യു ക്രിമിനലുകൾ അരുംകൊല ചെയ്‌തതിനെതിരെ പ്രതിഷേധമിരമ്പി ജനകീയ കൂട്ടായ്‌മ. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  "കുഞ്ഞായിരുന്നില്ലേ, കൊന്നുകളിഞ്ഞില്ലേ കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല...'   എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ഖദറിൽ  ഒളിച്ച്‌ കഴിയുന്ന കോൺഗ്രസുകാരുടെ ക്രിമിനലിസം തുറന്നുകാട്ടിയായിരുന്നു പ്രതിഷേധം. യുവത്വത്തിനൊപ്പം രാഷ്‌ട്രീയ–-സാംസ്‌കാരിക പ്രവർത്തകരും കൂട്ടായ്‌മയിൽ പങ്കാളികളായി.  കോൺഗ്രസ്‌  ക്രിമിനലിസത്തിനെതിരെ ജനകീയ പ്രതിരോധം ഉയർത്തുമെന്ന്‌  പ്രഖ്യാപിച്ച്‌ പ്രതിഷേധ ജ്വാലയും തെളിച്ചു.  
    വി എൻ ഉണ്ണികൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി.  ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌ അധ്യക്ഷനായി.  ജില്ലാ ട്രഷറർ എം വി വിജേഷ്, സംസ്ഥാന കമ്മിറ്റി അംഗം  ഷിജിഷിബു , ലിജോ ജോണി, കെ ആർ ജിതിൻ, കെ മുഹമ്മദലി, കെ ജി സുധീഷ്,  അർജുൻ ഗോപാൽ, എം രമേഷ് , യൂസഫ് ചെമ്പൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്‌ സ്വാഗതവും  സി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top