18 September Wednesday
കളക്‌ഷൻ സെന്ററുകൾ സജീവം

കൈവിടാതെ ഞങ്ങളുണ്ട്‌

സ്വന്തം ലേഖികUpdated: Monday Aug 12, 2019

ഗവ. വനിതാ കോളേജിൽ ആരംഭിച്ച കളക്‌ഷൻ സെന്റർ

തിരുവനന്തപുരം
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ തുരങ്കംവയ്ക്കുന്ന  പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ്‌ തലസ്ഥാനം കൈകോർത്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സഹോദരങ്ങളെ ചേർത്ത്‌ പിടിക്കാൻ. ദുരന്തബാധിതർക്ക്‌ അവശ്യസാധനങ്ങൾ ശേഖരിക്കാനുള്ള കേന്ദ്രങ്ങൾ  ജില്ലയിൽ സജീവം.  മഴക്കെടുതിയിൽ വലയുന്നവർക്ക്‌  താങ്ങാകാൻ സുമനസ്സുകൾ പ്രവഹിക്കുന്ന കാഴ്‌ചയാണ്‌ കളക്‌ഷൻ സെന്ററുകളിൽ. രാവിലെമുതൽ നിരവധിയാളുകൾ സാധനങ്ങളുമായി കേന്ദ്രങ്ങളിൽ എത്തി. കുടിവെള്ളം, മരുന്നുകൾ, ഡ്രൈ ഫുഡ്‌സ്, കുട്ടികൾക്കുള്ള ആഹാര പദാർഥങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ബെഡ്ഷീറ്റ്, സോപ്പ്, ഡെറ്റോൾ, കൊതുകുവല, ബ്ലീച്ചിങ്‌ പൗഡർ, മെഴുകുതിരി തുടങ്ങിയവയാണ് കളക്‌ഷൻ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്നത്‌. 
 
മറ്റ് അവശ്യസാധനങ്ങളും എത്തിക്കാം. ദുരിതബാധിത ജില്ലകൾക്ക് ആവശ്യമായ വസ്തുക്കൾ നിർദേശമനുസരിച്ച്  ഇവിടെനിന്ന്‌ കയറ്റിയയക്കും. ജില്ലാ ഭരണനേതൃത്വം എസ്എംവി സ്‌കൂളിൽ ആരംഭിച്ച കളക്‌ഷൻ സെന്ററിൽ  സഹായവുമായി നിരവധി പേരാണെത്തിയത്. കളക്‌ഷൻ സെന്ററിന്റെ ഏകോപനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ്. വളന്റിയർമാരായി 102 പേരും സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ കളക്‌ഷൻ കേന്ദ്രം സന്ദർശിച്ച് നിർദേശം നൽകി. 
 
പ്രധാന വാർത്തകൾ
 Top