20 July Saturday
കെ കെ കുമാരൻ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയറിന്റെ പുതുചുവട‌്

കിടപ്പുരോഗീ പരിചരണ ഓഫീസ‌് ഉദ‌്ഘാടനം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
കഞ്ഞിക്കുഴി
കെ കെ കുമാരൻ പെയിൻ ആൻഡ‌് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കിടപ്പുരോഗീ പരിചരണ ഓഫീസ്  ഉദ്ഘാടനവും വാഹനങ്ങളുടെ ഫ്ലാഗ്ഓഫും ശനിയാഴ‌്ച വൈകിട്ട‌് നാലിന് നടക്കും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മന്ത്രി ഡോ. ടി എം തോമസ് ഐസക‌് ഉദ്ഘാടനംചെയ്യും. ഓഫീസ് കേന്ദ്രം മന്ത്രി പി തിലോത്തമൻ ഉദ്ഘാടനംചെയ്യും. കിടപ്പുരോഗികളെ പരിചരിക്കുന്നതിനുള്ള രണ്ട‌് വാഹനങ്ങള്‍  ജില്ലാ പൊലീസ് മേധാവി കെ എം ടോമി ഫ്ലാഗ്ഓഫ് ചെയ്യും.
സൊസൈറ്റിയുടെ ആജീവനാന്ത അംഗത്വം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഏറ്റുവാങ്ങും. ആർടിജിഎസ് സംവിധാനം ഡിസിസി ജനറൽ സെക്രട്ടറി ബി ബൈജു ഉദ്ഘാടനംചെയ്യും. കിടപ്പുരോഗികൾക്ക് സംഘടനകളും വ്യക‌്തികളും നൽകുന്ന സഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ ഏറ്റുവാങ്ങും. ആലപ്പുഴ മെഡിക്കൽ കോളേജ് വൈസ‌്പ്രിൻസിപ്പല്‍ ഡോ. സൈറു ഫിലിപ്പ് സാന്ത്വനസന്ദേശം നൽകും. 
കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, തണ്ണീർമുക്കം പഞ്ചായത്തുകളിലായി 786 കിടപ്പുരോഗികൾക്കാണ് സൊസൈറ്റി സഹായം എത്തിക്കുന്നത്. കിടപ്പുരോഗികളുടെ വീടുകളിലെത്തി ആഴ‌്ചയില്‍ രണ്ടുദിവസം പരിചരിക്കും. എല്ലാ മാസവും സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക‌് താൽപ്പര്യമുള്ളവർക്ക് പണം നിക്ഷേപിക്കാനാകും. വിവാഹം, ജന്മദിനം, തുടങ്ങി ആഘോഷ അവസരങ്ങളിലും ഉറ്റവരുടെ ഓർമദിവസങ്ങളിലും പരിചരണതതിനുള്ള സഹായവും ഉപകരണങ്ങളും നൽകുന്ന പദ്ധതിയും ആരംഭിക്കുന്നുണ്ട്. 
 റോട്ടറി ക്ലബ്ബുമായി ചേര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ മെഗാ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായത്തിന് അപേക്ഷകൾ ഓഫീസിൽ നിന്നും സൗജന്യമായി തയ്യാറാക്കി നൽകും. സാന്ത്വനപരിചരണത്തിൽ താൽപ്പര്യമുള്ളവർക്ക‌് സൊസൈറ്റിയിൽ അംഗത്വം നൽകും. 5,000 രൂപയുടെ ആജീവനാന്ത അം​ഗത്വവും 500 രൂപയുടെ സാധാരണ അം​ഗത്വവുമാണുള്ളത്. 2 മേഖലാ കമ്മിറ്റികളുടെയും 81 വാർഡ് കമ്മിറ്റികളുടെയും  നേത‌ൃത്വത്തിലാണ് ദൈനംദിന പാലിയേറ്റീവ് പ്രവർത്തനങ്ങൾ. വാർത്താസമ്മേളനത്തിൽ ചെയർമാൻ എസ് രാധാക‌ൃഷ‌്ണൻ, പി ജെ കുഞ്ഞപ്പൻ, അഡ്വ. എം സന്തോഷ‌്കുമാർ, ടി വി ബൈജു, കെ പൊന്നപ്പൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top