24 July Saturday

കോവിഡ്‌ പ്രതിരോധ 
സാമഗ്രികൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021
തിരുവനന്തപുരം
കേരള എൻജിഒ യൂണിയൻ വർക്കല ഏരിയ കമ്മിറ്റി വർക്കല താലൂക്ക് ആശുപത്രിയിലേക്ക്‌ കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. ഉപകരണങ്ങൾ  വി ജോയി എംഎൽഎ ആശുപത്രി സൂപ്രണ്ടിന്‌ കൈമാറി. വർക്കല നഗരസഭാ ചെയർമാൻ  കെ എം ലാജി, എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം അർച്ചന ആർ പ്രസാദ്, എൻജിഒ യൂണിയൻ വർക്കല ഏരിയ സെക്രട്ടറി കെ കെ ഷിബു,  എസ് ജയരാജ് എന്നിവർ സംസാരിച്ചു.
വർക്കല
വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എൻസിസി യൂണിറ്റും സ്റ്റാഫ് കൗൺസിലും ചേർന്ന് താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ്‌ പ്രതിരോധ സാമഗ്രികൾ വാങ്ങി നൽകി. വി ജോയി എംഎൽഎ പിപിഇ കിറ്റ്, സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവ ആശുപത്രി സൂപ്രണ്ട് ആർ ബിജുവിന് കൈമാറി. നഗരസഭാ ചെയർമാൻ കെ എം ലാജി, അനു, അഡ്വ. അനിൽകുമാർ, എസ് പ്രസന്നൻ, ജോഷി, രജിത, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
കിളിമാനൂർ
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ എട്ട് പഞ്ചായത്തിന്‌ കോവിഡ് പ്രതിരോധ സാമ​ഗ്രികൾ കൈമാറി. എട്ടുലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് പഞ്ചായത്തുകൾക്ക് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനംചെയ്തു. ന​ഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത സാമ​ഗ്രികൾ ഏറ്റുവാങ്ങി. ഡി ശ്രീജ അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ അനുതോമസ്,  ഡി ദീപ, പി എൻ അരുൺ രാജ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top