18 June Friday
വനമേഖലയിലും സ്നേഹവണ്ടികൾ

നാട്‌ തോൽക്കില്ല, യുവതയുണ്ട്‌ കൂടെ

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

വനമേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡിവൈഎഫ്ഐ
തയ്യാറാക്കിയ സ്നേഹവണ്ടി

ഇടുക്കി
കോവിഡ്‌ മഹാമാരിക്കിടയിലും നന്മപൂക്കുന്ന കാഴ്ചകളാണ്‌ നാടെങ്ങും കാണുന്നത്‌. ഈ പ്രതിസന്ധിയിലും നാട്‌ തോൽക്കാതിരിക്കാൻ മുന്നിട്ടിറങ്ങിയാണ്‌ ഡിവൈഎഫ്‌ഐ നാടിനാകെ മാതൃകയാകുന്നത്‌. കോവിഡ്‌ രോഗികൾക്ക്‌  ഭക്ഷണമെത്തിച്ചും സ്‌നേഹവണ്ടിയൊരുക്കിയും മിണ്ടാപ്രാണികൾക്ക്‌ കരുതലേകിയും യുവത പോരാട്ടഭൂമിയിൽ ഉറച്ചുനിൽക്കുന്നു.   
സ്‌നേഹവണ്ടികൾ സജീവമാകുന്നു
മറയൂർ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങൾ താമസിക്കുന്നിടത്തേക്കും ഒറ്റപ്പെട്ട കോളനികളിലേക്കുമായി സ്നേഹവണ്ടികൾ തയ്യാറാക്കി ഡിവൈഎഫ്ഐ മറയൂർ ബ്ലോക്ക് കമ്മിറ്റി. ലോക്‌ഡൗണിൽ ആവശ്യക്കാർക്ക് എത്രയും പെട്ടെന്ന്‌ സഹായമെത്തിക്കാനാണ് സ്‌നേഹവണ്ടികൾ. ജീപ്പുകൾ, വാൻ, ഓട്ടോറിക്ഷ എന്നിവയാണ് സാനിറ്റൈസർ, മാസ്‌ക്‌ എന്നിവയോടെ സജ്ജീകരിച്ചിരിക്കുന്നത്. പിപിഇ കിറ്റും കരുതിയിട്ടുണ്ട്‌. വനമേഖലയിൽനിന്നുള്ള യാത്രയ്‌ക്ക്‌ വനം വകുപ്പിന്റെ സഹായവും ഉപയോഗപ്പെടുത്തും. സ്നേഹവണ്ടികളുടെ ഡ്രൈവർമാരുടെ ഫോൺനമ്പരുകൾ വാർഡ്‌തല സമിതികൾക്ക്‌ കൈമാറി. രോഗവിവരങ്ങളും ആവശ്യങ്ങളും അറിയാൻ ട്രൈബൽ പ്രൊമോട്ടർമാരെ ചുമതലപ്പെടുത്തി. വിവരങ്ങൾ ആരോഗ്യപ്രവർത്തകർക്കും പഞ്ചായത്തിനും കൈമാറും. കാന്തല്ലൂർ പഞ്ചായത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശശികുമാർ മോഹനൻ, ട്രഷറർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ സിഎഫ്‌എൽടിസിയും സജ്ജീകരിച്ചു. 
കോവിഡ് ബാധിച്ച് 
മരിച്ചയാളുടെ മൃതദേഹം 
സംസ്കരിച്ചു
മൂന്നാർ 
കോവിഡ് ബാധിച്ച് മരിച്ച ഇക്കാനഗർ സ്വദേശിയുടെ മൃതദേഹം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മൂന്നാർ ശാന്തിവനത്തിൽ സംസ്കരിച്ചു. ഡിവൈഎഫ്ഐ മൂന്നാർ ബ്ലോക്ക് സെക്രട്ടറി പ്രവീൺകുമാർ, പ്രസിഡന്റ്‌ സെന്തിൽകുമാർ, ഡിക്സൺ, അനിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top