18 June Friday

ബേക്കൽ കെഎസ്ടിപി റോഡ് 
മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

ബേക്കൽ കെഎസ്ടിപി പാത മത്സ്യതൊഴിലാളികൾ ഉപരോധിക്കുന്നു

ഉദുമ
കടപ്പുറത്ത് നിന്ന് യുവാക്കളെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് മത്സ്യതൊഴിലാളികൾ കാഞ്ഞങ്ങാട്‌–- കാസർകോട്‌   കെഎസ്ടിപി പാത മണിക്കൂറോളം ഉപരോധിച്ചു.
ബേക്കല്‍ അഴിമുഖത്തെ മണല്‍ കടത്ത് സംഘത്തെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചും  കടപ്പുറത്ത് മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ കസ്റ്റഡിയിലെടുത്ത ആറ് പേരെ വിട്ടയക്കണമെന്നും ആവശ്യപെട്ടാണ് ചൊവ്വാഴ്ച രാവിലെ ബേക്കൽ പാലത്തിന് സമീപം കോവിഡ് മാനദണ്ഡവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമെല്ലാം ലംഘിച്ച്  സ്ത്രികളുടെ നേതൃത്വത്തില്‍
 രണ്ടര മണിക്കൂറോളം ഉപരോധം നടത്തിയത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ഉപരോധം ചർച്ചയ്ക്ക് ശേഷം ഉച്ചയോടെയാണ് അവസാനിച്ചത്. നിരവധിവാഹനങ്ങള്‍ റോഡില്‍ കുടങ്ങി.  അവശ്യസാധനങ്ങളുമായി വന്ന വാഹനങ്ങള്‍ പാലക്കുന്ന് തച്ചങ്ങാട് വഴി  ബേക്കൽ ജങ്ഷനിലേക്ക് തിരിച്ചുവിടുകയായിരുന്നു. ബേക്കല്‍, കാഞ്ഞങ്ങാട്, കാസർകോട്  ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയാണ്സംഘര്‍ഷ സാധ്യത ഒഴിവാക്കിയത്‌.   നിയുക്ത എംഎല്‍എ  സി എച്ച് കുഞ്ഞമ്പു, കുറൂംബ ഭഗവതി ക്ഷേത്ര സ്ഥാനികര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികളായ മധു മുതിയക്കാല്‍,  കെ ശ്രീകാന്ത്, ശംഭു ബേക്കല്‍, ജനപ്രതിനിധികളായ ഷൈനിമോള്‍, വിനയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.  പ്രദേശത്തെ മണല്‍ക്കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കി.   കഴിഞ്ഞ ദിവസം രാത്രി ബേക്കല്‍ പാലത്തിന് സമീപത്തെ അഴിമുഖത്ത് നിന്ന് മണല്‍ കടത്തുകയായിരുന്ന ലോറിയും രണ്ട്‌ ഫൈബര്‍ തോണികളും മത്സ്യതൊഴിലാളികള്‍ പിടികൂടി പൊലീസിൽ ഏല്‍പിച്ചിരുന്നു. പ്രതികളെ പൊലീസ്‌ പിടികൂടിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top