25 April Thursday

‘വിനയചന്ദ്രിക’ പ്രകാശനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ചിന്ത പബ്ലിഷേഴ‌്സ‌്‌ പുറത്തിറക്കിയ ‘വിനയചന്ദ്രിക’ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ബി മുരളിക്ക്‌ നൽകി പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം
കവി ഡി വിനയചന്ദ്രന്റെ തെരഞ്ഞെടുത്ത 50 കവിതകളുടെ സമാഹാരമായ ‘വിനയചന്ദ്രിക’ പ്രകാശനം ചെയ‌്തു. ചിന്ത പബ്ലിഷേഴ‌്സ‌് പുറത്തിറക്കിയ പുസ‌്തകം സിപിഐ എം പൊ‌ളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി കഥാകൃത്ത‌് ബി മുരളിക്ക‌് നൽകിയാണ‌് പ്രകാശനം ചെയ‌്തത‌്. പബ്ലിക‌് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചിന്തപുസ‌്തകോത്സവത്തിലെ വിനയചന്ദ്രൻ കാവ്യോത്സവത്തിലായിരുന്നു പ്രകാശനം. ചിന്ത സബ‌് എഡിറ്റർ രാജേഷ‌് ചിറപ്പാട‌് ആമുഖപ്രഭാഷണം നടത്തി. കവിതകളുടെ സമ്പാദനം നടത്തിയ പ്രദീപ‌് പനങ്ങാട‌്, ഡോ.കെ വി സജയ‌് ‌എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top