23 March Saturday

ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

 

കായംകുളം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ  12–-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സുഷമ അജയന്റെ സ്വീകരണ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ എരുവ പാലത്തിന് സമീപത്ത് നിന്ന‌് ആരംഭിച്ച സ്വീകരണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ‌്തു. തുടർന്ന് വാർഡിലെ നിരവധി കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക‌് സ്വീകരണം നൽകി. കാൽനടയായി സ‌്ത്രീകളടക്കം നൂറ് കണക്കിന് പ്രവർത്തകരാണ‌് ഓരോ കേന്ദ്രങ്ങളിലും അണിചേർന്നത‌്. 
തോണ്ടിയത്ത് ജങ‌്ഷനിൽ നടന്ന സമാപനസമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ ശശി ഉദ‌്ഘാടനംചെയ‌്തു. യോഗത്തിൽ സി ജി സുരേഷ് ബാബു അധ്യക്ഷനായി. എം എ അലിയാർ, എ മഹേന്ദ്രൻ, പി അരവിന്ദാക്ഷൻ, പി ഗാനകുമാർ, എൻ ശിവദാസൻ, എ എ റഹിം, അഡ്വ. എ അജികുമാർ, കെ പി മോഹൻദാസ്, പി സുരേഷ‌്കുമാർ, കെ സന്തോഷ‌്കുമാർ, നാസർ കുഞ്ഞ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top