കൽപ്പറ്റ
കോവിഡ് വാക്സിനേഷന് ജില്ല സജ്ജം. വാക്സിൻ 16 മുതൽ നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്താകെ പഴുതടച്ച സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഒമ്പത് കേന്ദ്രങ്ങളാണ് ജില്ലയിൽ തുടക്കത്തിൽ വാക്സിനേഷനായി തെരഞ്ഞെടുത്തിട്ടുള്ളത്. മാനന്തവാടിയിലെ ജില്ലാ ആശുപത്രി, ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികൾ, അപ്പപ്പാറ, പൊഴുതന കുടുംബാരോഗ്യകേന്ദങ്ങൾ, പുൽപ്പള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്റർ, കുറുക്കൻമൂല, വരദൂർ പ്രാഥമീകാരോഗ്യകേന്ദ്രങ്ങൾ, മേപ്പാടി ഡിഎം വിംസ് എന്നീ ആശുപത്രികളിലാണ് ആദ്യദിനം വാക്സിൻ നൽകുക. പിന്നീട് മറ്റുകേന്ദ്രങ്ങളിലേക്ക് വ്യാപിക്കും. വാക്സിനേഷന് മറ്റ് 49 കേന്ദ്രങ്ങൾകൂടി കണ്ടെത്തിയിട്ടുണ്ട്. വാക്സിൻ സംഭരണത്തിനും വിതരണത്തിനുമുള്ള കർമ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്സിൻ നൽകുക. വാക്സിൻ സ്വീകരിക്കാൻ 7568 ആരോഗ്യപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ആശാ വർക്കർമാർ എന്നിവരാണ് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കുക. ദന്തൽ ക്ലിനിക്കുകൾ, ആയുർവേദ ആശുപത്രി ജീവനക്കാർ തുടങ്ങിയവരും വാക്സിനേഷനിൽ പങ്കാളികളാവും. വാക്സിനേഷന് മുന്നോടിയായി രണ്ട് ഘട്ടങ്ങളിലായിലായി ഡ്രൈ റൺ നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..