19 January Sunday

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019
 
മറയൂർ
മൂന്നാർ‐ മറയൂർ സംസ്ഥാനപാതയിൽ കെഎസ്ആർടിസി ബസും സ്‌കൂൾ കുട്ടികളുമായി വന്ന കാറും കൂട്ടിയിടിച്ചു. പളനിയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോയ ബസ് തലയാറിൽനിന്നുവന്ന കാറുമാണ് ചൊവ്വാഴ്ച പകൽ 3.15ന് കൂട്ടിയിടിച്ചത്. 
   കാറിന്റെ മുൻവശം ബസിന്റെ മുൻവശത്തെ ടയറിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. കാർ തകർന്നെങ്കിലും ഡ്രൈവറിനും കുട്ടികൾക്കും പരിക്കില്ല. അപകടത്തെ തുടർന്ന്‌ ഒരു മണിക്കൂറോളം സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top