24 October Thursday

ഒന്നുമുതൽ എംബിബിഎസ്‌ വരെ; പഠനവഴിയിലെ കൂട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
കിളിമാനൂർ
ഒന്നുമുതൽ പത്താം ക്ലാസുവരെ സർക്കാർ സ്‌കൂളിൽ ഒരുമിച്ച്‌ കളിച്ചും ചിരിച്ചും പഠിച്ചവർ. മിടുക്കരായി എംബിബിഎസിന്‌ എത്തിയപ്പോൾ അവിടെയും ഒരുമിച്ച്‌. അപ്പർപ്രൈമറിമുതൽ കിളിമാനൂർ ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളായ ബി എൽ  ആതിരയും എം എച്ച് മഹാദേവനുമാണ്‌ അസാധാരണമായ നേട്ടത്തിലൂടെ നാടിനും സ്‌കൂളിനും അഭിമാനമായത്‌. 
 
ആദ്യ അവസരത്തിൽത്തന്നെ എൻട്രൻസിൽ ഉയർന്ന റാങ്ക് നേടിയ ഇവർ മെറിറ്റിലാണ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  അഡ്മിഷൻ നേടിയത്‌. വെള്ളല്ലൂർ തിരുവാതിരയിൽ ബിസിനസുകാരനായ ബിജു സഹദേവന്റെയും അധ്യാപികയായ ലീനയുടെയും മകളാണ് ആതിര. കിളിമാനൂർ  അറപ്പുരവാര്യത്ത് കോടതി ജീവനക്കാരനായ ഹരികുമാറിന്റെയും മധുകുമാരിയുടെയും മകനാണ് മഹാദേവൻ. ഒന്നാംക്ലാസുമുതൽ വൈദ്യശാസ്ത്രംവരെ ഒരേ ക്ലാസിൽ പഠിക്കാനായതിന്റെ സന്തോഷത്തിലാണ് അടുത്ത സുഹൃത്തുക്കൾകൂടിയായ ഇരുവരും. കിളിമാനൂർ ​ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ  അപൂർവനേട്ടത്തിന്‌ അർഹരായ ഇവർക്ക്‌ സ്വീകരണവും നൽകി. പിടിഎ പ്രസിഡന്റ് വി ബിനു അനുമോദനയോ​ഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം ജി ബീനാകുമാരി അധ്യക്ഷയായി. സ്കൂളിന്റെ ഉപഹാരം വി ബിനു, ബീന വേണു​ഗോപാൽ എന്നിവർ ചേർന്ന് നൽകി. ഇരുവരും പഠനകാലത്ത്‌ അതിസമർഥരായ വിദ്യാർഥികളായിരുന്നുവെന്ന്‌ അധ്യാപകർ പറഞ്ഞു
 
പ്രധാന വാർത്തകൾ
 Top