08 August Saturday

ഓട്ടോ ടാക്‌സി പണിമുടക്ക്‌ പൂർണം

സ്വന്തം ലേഖകൻUpdated: Saturday Jul 11, 2020

കരകുളം പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
പെട്രോൾ-, ഡീസൽ വില തുടർച്ചയായി വർധിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ ഓട്ടോ–-ടാക്‌സി തൊഴിലാളികൾ വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ നടത്തിയ സൂചന പണിമുടക്ക്‌ പൂർണം. ഓട്ടോ–-ടാക്‌സി–- ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ രാവിലെ ആറുമുതൽ പകൽ 12 വരെയായിരുന്നു പണിമുടക്ക്‌. പണിമുടക്കിയ തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി. കണ്ടെയ്‌ൻമെന്റ് സോണുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിരുന്നു. 
 
പെട്രോൾ-, ഡീസൽ വിലവർധന പിൻവലിക്കുക, ടാക്സികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുക, നിരക്ക് പുതുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. തിരുവനന്തപുരത്ത് നടത്തിയ ധർണ സംയുക്ത സമരസമിതി കൺവീനർ കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. 
 
നെടുമങ്ങാട്
നെടുമങ്ങാട് പോസ്റ്റ് ഓഫീസിനു മുന്നിൽ ഓട്ടോ ടാക്സി തൊഴിലാളികൾ പ്രകടനവും ധർണയും നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നൗഷാദ് ഖാൻ അധ്യക്ഷനായി. 
 
കോവളം 
സംയുക്ത സമരസമിതി കോവളം പയറ്റുവിളയിൽ ധർണ നടത്തി. ജില്ലാ ഒട്ടോ-–-ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റ്‌ പി രാജേന്ദ്രകുമാർ ഉദ്‌ഘാടനം ചെയ്തു. സി തങ്കരാജ് അധ്യക്ഷനായി. ഉച്ചക്കട വിജയദാസ്, എസ്‌ മണിയൻ എന്നിവർ സംസാരിച്ചു.
 
പേരൂർക്കട
കരകുളം പോസ്റ്റ് ഓഫീസ്  മുന്നിൽ നടന്ന ധർണ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.  ഡി വിജയൻ  അധ്യക്ഷനായി. എ എസ് അനീഷ്, എസ് സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top