12 August Wednesday

ജാഗ്രത ലംഘിച്ച് സമരം ; ജീവന്‌ ഭീഷണി

സ്വന്തംലേഖകൻUpdated: Saturday Jul 11, 2020

ആലപ്പുഴയിൽ റോഡ്‌ ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനിടയിൽ പൊലീസിന് നേരെ ഭീഷണി മുഴക്കുന്നു

 
ആലപ്പുഴ
കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ ജില്ലയിൽ നടത്തുന്ന സമരം ജീവന്‌ ഭീഷണിയാകുന്നു. തോട്ടപ്പള്ളി പൊഴിമുഖത്തും ആലപ്പുഴ നഗരത്തിലും‌  നടത്തുന്ന സമര പരമ്പരയാണ്‌ ഭീഷണിയാകുന്നത്‌. ജില്ലയിൽ  സമ്പർക്കത്തിലൂടെയും കോവിഡ്‌ ‌ വർധിക്കുന്ന സാഹചര്യത്തിലാണ്‌  മാനദണ്ഡംപാലിക്കാതെയും മാസ്‌ക്‌ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള സമരം‌ ആശങ്ക ഉയർത്തുന്നത്‌. 
തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വിവിധ സംഘടനകൾ സമരവുമായി രംഗത്തെത്തിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങൾ കോവിഡിന്റെ പിടിയിലാണ്. മരണവും റിപ്പോർട്ട്‌ ചെയ്‌തു. കണ്ടെയ്‌ൻമെന്റ് സോണുകളിൽനിന്ന്‌ സമരത്തിൽ പങ്കെടുക്കാൻ ആളുകളെ എത്തിക്കുന്നുണ്ട്‌. കേസെടുക്കില്ലെന്ന്‌ നേതാക്കൾ ഉറപ്പുനൽകിയാണ്‌ സമരത്തിന്‌ കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്നുപോലും ആളുകളെ ഇറക്കുന്നത്‌.  
തോട്ടപ്പള്ളി പൊഴിമുറിക്കുന്നതിനെതിരായ സമരത്തിന്‌‌ വിവിധ ജി ല്ലകളിൽനിന്ന്‌ ആൾക്കാരെ എത്തിച്ചുസമരം നടത്തിയിട്ടുണ്ട്‌. കൂട്ടംകൂടുന്നതിന്റെ അപകടം അധികൃതർ വിശദീകരിച്ചിട്ടും സമരക്കാർ കൂട്ടാക്കിയില്ല. കലക്‌ടറേറ്റ്‌, മിനി സിവിൽ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ വിവിധ രാഷ്‌ട്രീയ കക്ഷികൾ നടത്തിയ സമരങ്ങളും മാനദണ്ഡം ലംഘിച്ചായിരുന്നു. സമരക്കാരെ അറസ്‌റ്റുചെയ്‌ത്‌ നീക്കേണ്ടി വരുന്ന പൊലീസും സമ്പർക്ക ഭീഷണിയിലാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top