07 August Friday
വെമ്പായത്തെ ആക്രമണം

ഒരു എസ്ഡിപിഐ പ്രവർത്തകൻകൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
വെഞ്ഞാറമൂട് 
വെമ്പായത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗത്തെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ ഒരു എസ്ഡിപിഐ പ്രവർത്തകൻകൂടി പിടിയിൽ. കന്യാകുളങ്ങര കൈതറക്കോണം തൗഫീക്ക് മൻസിലിൽ മുഹമ്മദ് തൗഫീക്ക് (23)ആണ്‌ പിടിയിലായത്‌. ഇതോടെ കേസിൽ അഞ്ചുപേർ അറസ്‌റ്റിലായി. തൗഫീക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. 
 
2018ൽ ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിച്ച കേസിലും പ്രതിയാണ് തൗഫീക്ക്‌. ബുധനാഴ്‌ച രാത്രി 10.30 ഓടെ വെമ്പായത്തിനു സമീപം കൊപ്പത്ത്‌ ഡിവൈഎഫ്ഐ മാണിക്കൽ മേഖല കമ്മിറ്റി അംഗവും സിപിഐ എം വെമ്പായം ബ്രാഞ്ച് അംഗവുമായ ഷിഹാസ് ബാബു (30), സുഹൃത്ത് നിതിൻ ശങ്കർ (30) എന്നിവരെയാണ്‌ ആക്രമിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top