23 January Thursday

കൃഷിഭൂമി ജില്ലാ മീറ്റും നവ കർഷക പരിശീലനവും

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

 പത്തനംതിട്ട

പുതുതായി ജൈവ കൃഷിയിൽ ഏർപ്പെടാൻ താൽപര്യപ്പെടുന്നവർക്കായി  കൃഷിഭൂമി ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ  തിരുവല്ലയിൽ ഏകദിന ജൈവക്കൃഷി പരിശീലന പരിപാടി നടത്തും. ഇതോടൊപ്പം ഈ പ്രദേശത്തുള്ള അംഗങ്ങളുടെ ഒത്തുകൂടലും ഉണ്ടാകും. 14 ന‌് രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ തിരുവല്ല വൈഎംസിഎ ഹാളിലാണ്  പരിശീലന പരിപാടി .
ജൈവക്കൃഷി പ്രചരിപ്പിക്കാനും വിഷരഹിത പച്ചക്കറികൾ സ്വയം കൃഷി ചെയ്ത് വിളയിക്കുന്നതിന് അംഗങ്ങളെ  പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് നാലു വർഷം മുമ്പ് രൂപീകരിച്ചതാണ് കൃഷിഭൂമി ഫേസ്ബുക്ക് ഗ്രൂപ്പ്. 
മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ കാർഷിക കൂട്ടായ്മ ഇതിനകം ജൈവക്കൃഷി പ്രോത്സാഹനവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി പരിശീലന പരിപാടികളും, ബോധവൽക്കരണ പരിപാടികളും, കാർഷിക മത്സരങ്ങളും നടത്തിയിട്ടുണ്ട്. കർഷകർക്ക് അവരുടെ വിളവുകൾ വിൽക്കുന്നതിന് ഞായറാഴ്ച ചന്തകളും  പ്രധാന നഗരങ്ങളിൽ കൃഷിഭൂമി നടത്തുന്നുണ്ട്.
 
 ജൈവ കാർഷിക രംഗത്തെ വിദഗ‌്ധരും ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ജൈവ കർഷകരും  ക്ലാസുകൾ നയിക്കും. ഭക്ഷ്യ സുരക്ഷ വകുപ്പ്  റാന്നി സെക്ഷൻ മേധാവിയായ ഡോ. ആർ സി പ്രവീൺ,  പ്രമുഖ പരിസ്ഥിതി, മാധ്യമ പ്രവർത്തകൻ വർഗീസ് സി തോമസ് എന്നിവർ  ക്ലാസ്സെടുക്കും.   പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് അംഗങ്ങൾ  കൃഷി ചെയ്ത പലതരം നാടൻ വിളകളുടെ തൈകളും വിത്തുകളൂം  സൗജന്യമായി നൽകും. ഓർഗാനിക് കൃഷി പ്രോത്സാഹിപ്പിക്കുന്ന സംഘടന എന്ന നിലയിൽ തികച്ചും ജൈവ ഉൽപന്നങ്ങളാൽ തയ്യാറാക്കിയ ഭക്ഷണമാണ്  നൽകുക.
മലയൻ കുള്ളൻ തെങ്ങിൻ തൈ, വിയറ്റ്നാം ഏർലി പ്ലാവിൻ തൈ, വിവിധ പേരിലുള്ള ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈ എന്നെല്ലാം,  ഇല്ലാത്ത ഗുണഗണങ്ങൾ ഉണ്ടെന്നു പറഞ്ഞ് വലിയ വിലയ്ക്ക് വീടുകളിലെത്തി ചിലർ വിൽപ്പന നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള കച്ചവടക്കാരുടെ വലിയ വിലയുടെ പൊള്ളത്തരം ബോധ്യപ്പെടുത്തുന്നതിനായി ഒരു കുള്ളൻ തെങ്ങിൻ തൈ, ഒരു പ്ലാവിൻ തൈ, ഒരു മാവിൻ തൈ എന്നിവ മൂന്നും ചേർത്ത് 350 രൂപക്ക് മുൻകൂർ ബുക്കു ചെയ്യുന്ന ആവശ്യക്കാർക്ക് അന്നേ ദിവസം നൽകും.
ഗ്രൂപ്പ് അംഗമല്ലെങ്കിലും പരിശീലനത്തിൽ പങ്കെടുക്കാനോ വിലക്കുറവിൽ ഫലവൃക്ഷത്തൈകളുടെ  കിറ്റ് വാങ്ങാനോ ആഗ്രഹിക്കുന്നവർക്ക്  9447572591 ലോ 9446210008 –-ൽ  വിളിച്ചാൽ ആവശ്യമായ സഹായങ്ങൾ ചെയ്തു തരും. സീറ്റ്ങ്ങ്, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിനാൽ   12- നുള്ളിൽ ബുക്ക് ചെയ്യണം.
 
പ്രധാന വാർത്തകൾ
 Top