24 February Sunday

മഴയിൽ വ്യാപക നാശം

സ്വന്തം ലേഖകർUpdated: Monday Jun 11, 2018
കാസർകോട്‌
തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ പലയിടത്തും വ്യാപക നാശം. വൈദ്യുതി ലൈനുകൾ  തകർന്നും വീടുകൾക്കുമേൽ മരം വീണും കൃഷി നശിച്ചും കാലവർഷം ദുരിതം വിതയ്‌ക്കുകയാണ്‌. വൈദ്യുതി തൂണുകൾ തകർന്നതിനാൽ പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. മണ്ണിടിഞ്ഞ്‌ റോഡുകളിൽ ഗതാഗതസംഭനവുമുണ്ടായി. പുഴകൾ നിറഞ്ഞൊഴുകുന്നത്‌ തീരങ്ങളിൽ ഭീതി വിതക്കുന്നു. കടലും പ്രക്ഷുബ്‌ധമാണ്‌. വെള്ളക്കെട്ടിൽ വീണ്‌ കഴിഞ്ഞ ദിവംേ ഒരു കുട്ടി മരിക്കുകയുംചെയ്‌തു. 
കാഞ്ഞങ്ങാട്‌ കടപ്പുറത്തെ   മത്സ്യത്തൊഴിലാളികളായ ശകുന്തള, മനോഹരന്‍ എന്നിവരുടെ വീടിനുമുകളില്‍ കാറ്റാടി മരം പൊട്ടിവീണു.   അഗ്‌നിശമന സേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്‌. കടപ്പുറെത്ത ബാലന്റെ വടെ്‌  തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. പുതുക്കൈ  സദാശിവക്ഷേത്രത്തിനു സമീപത്തെ   യു വി കുഞ്ഞമ്പുവിന്റെ തെങ്ങുകളും വാഴയും കാറ്റിൽ നശിച്ചു.  വെള്ളിക്കോത്ത് അടോട്ട് പൊളിച്ചവളപ്പിലെ രാമകൃഷ്‌ണന്റെ വീട്ടുവളപ്പിലെ ആള്‍മറയുള്ള കിണര്‍ താഴ്ന്നു. പെരിയ കായക്കുളം കുറ്റിയടുക്കത്തെ ഗോപിയുടെ വീട് തെങ്ങ് വീണ്് തകര്‍ന്നു. കായക്കുളത്തെ പങ്കജാക്ഷന്റെ അറുപതോളം നേന്ത്രവാഴകള്‍ നശിച്ചു. പുതിയ വീട് തറവാട് ഭവനത്തിന് മുകളില്‍ തേക്ക് മരം കടപുഴകി വീണു. കേളോത്ത് കാടൻ വീട്ടിൽ  കൃഷ്ണന്റെ വീടിനുമേല്‍ മരം വീണു.  കൊടവലത്ത് നിർമാണത്തിലിരിക്കുന്ന     തോടിന്റെ പാര്‍ശ്വ ഭിത്തിയും തകര്‍ന്നു. കായക്കുളം പുതിയ വീട് തറവാടിനു മുകളില്‍ തേക്ക് മരം കടപുഴകി വീണ് തറവാട് ഭാഗികമായി തര്‍ന്നു.  
കാഞ്ഞിരടുക്കം കമലപിലാവ് കോളനിയിലെ കെ നാരായണന്റെ വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചേയാണ് സംഭവം. വീടിനടുത്തുണ്ടായ നാരായണന്റെ ഭാര്യ ലീല(45), മകന്‍ ധനില്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അരീക്കര ചന്ദ്രന്റെ വീടിനുമേല്‍ മരംവീണ് സ്ലാബ് തകര്‍ന്നു. പുല്ലൂര്‍ ഓയക്കടയിലെ വി കൃഷ്ണന്റെ വീട്ടുവളപ്പില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. 20 കോലിലേറെ ആഴമുള്ള കിണര്‍ ആള്‍മറ ഉള്‍പ്പെടെ താഴുകയായിരുന്നു. ആലാമിപ്പള്ളി ആറങ്ങാടിറോടിലെ ലക്ഷ്മിനഗര്‍നിവാസികള്‍ ദുരിതത്തിലായി. ലക്ഷ്മിനഗര്‍ തെരുവത്ത് റോഡിലെ വടക്ക് ഭാഗത്തുള്ള വീടുകളും കടകളുമാണ് വെള്ളത്തിലായത്.  
റോഡ് നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടി ഉയര്‍ത്തിയപ്പോള്‍ ഓവുചാല്‍ സ്ഥാപിക്കാത്തതാണ് ഈ ഭാഗം വെള്ളത്തിനടിയിലാകാന്‍ കാരണം.രാവണീശ്വരം കളിയങ്ങാനത്തെ ബാലകൃഷ്ണന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീടിന്റെ പകുതിഭാഗവും തകര്‍ന്നു. ബേളുര്‍ വില്ലേജിലെ ജോയി, ആവുളക്കോട്ടെ സുരേഷ്, എന്നിവരുടെ വീടുകളും തകര്‍ന്നു. കെഎസ്ടിപി റോഡ് നിര്‍മ്മാണം നടക്കുന്ന കാഞ്ഞങ്ങാട്‌ നഗരത്തില്‍പലയിടങ്ങളിലും മഴവെള്ളം ഒഴുകാന്‍ സംവിധാനമില്ലാത്തതിനാല്‍ കനത്ത മഴവന്നാല്‍ ടൗണില്‍ വെള്ളകെട്ട് രൂപപ്പെടുന്ന സാഹചര്യമാണുള്ളത്. പള്ളിക്കര പൂച്ചക്കാട് മഹാവിഷ്ണുക്ഷേത്ര പരിസരത്തെ താഴത്തുവീട്ടില്‍ കുഞ്ഞിരാമന്റെ വീടിനുമുകളില്‍ തേക്ക് മരം കടപുഴകി വീണ് ഭാഗീകമായി തകര്‍ന്നു. നീലേശ്വരം കിളിയളത്തെ പി രവീന്ദ്രന്റെ 200 വാഴകൾ നശിച്ചു. ചീർക്കയത്തെ കല്ലേ പുരയിടത്തിൽ കെ ആർ വിജയന്റെ വീട്‌ മരം കടപുഴകി    വീണ്‌ തകർന്നു. 
മുളിയാര്‍ ബെള്ളിപ്പാടിയിലെ മെയ്തുവിന്റെ വീട് മരം വീണ്‌ തകർന്നു.  പിലിക്കോട് മട്ടലായി കോളനിയിലെ കെ മാധവിയുടെ വീട്‌ തകർന്നു.  മേൽക്കൂര പൂർണമായും തകർന്നു. റവന്യു അധികൃതർ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top