21 April Sunday
ബിജെപി കോൺഗ്രസ് കൂട്ടുകെട്ടിനെ തറപറ്റിച്ചു

തെള്ളിയൂർ ബാങ്ക് എൽഡിഎഫിന്

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

 ഇരവിപേരൂർ

ബിജെപി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെ തറപറ്റിച്ച് എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി ചരിത്രത്തിലാദ്യമായി തെള്ളിയൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയക്കൊടി നാട്ടി. ബാങ്ക് സ്ഥാപിച്ച നാൾ മുതൽ ബിജെപിയുടെ നേതൃത്വത്തിലുളള ഭരണ സമിതിയാണ് ബാങ്ക്  ഭരിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയം മണത്തതിനെ തുടർന്ന് ബിജെപിയും കോൺഗ്രസും കൈകോർത്തിരുന്നു. ആ സഖ്യം തന്നെയാണ് ഞായറാഴ‌്ച നടന്ന തെരഞ്ഞെടുപ്പിലും മൽസരിച്ചത്.
ബാങ്ക് ഒരു കോടിയിലധികം രൂപയുടെ നഷ്ടത്തിലാണന്ന സത്യം സഹകാരികളിൽ നിന്നും മറച്ചു വച്ചാണ് ഈ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത് .സർക്കാർ നൽകുന്ന ക്ഷേമ പെൻഷനുകൾ വീടുകളിലെത്തിക്കുന്ന കാര്യത്തിലും ഭരണ സമിതി കുറ്റകരമായ അനാസ്ഥയാണ് കാട്ടിയിരുന്നത് .വൃദ്ധരും വികലാംഗരും ബാങ്കിലെത്തി പെൻഷൻ വാങ്ങണമെന്ന നിലപാടാണ് ഭരണ സമിതി സ്വീകരിച്ചിരുന്നത്. ബാങ്ക് നടത്തിവന്ന വളം ഡിപ്പോയും കൺസ്യൂമർ ഡിപ്പോയും ഭരണ സമിതിയുടെ പിടിപ്പുകേടുമൂലം നിലച്ചിരുന്നു. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ട സഹകാരികൾ എൽഡിഎഫിനുകൂലമായി തിരിയുകയായിരുന്നു. ജനറൽ മണ്ഡലത്തിൽ നിന്നും സഹകരണ ജനാധിപത്യ മുന്നണിയുടെ അലക്സാണ്ടർ വർഗീസ്, എ എസ് ഉണ്ണികൃഷ്ണൻ, കെ രാജീവ്, എന്നിവരും വനിതാ മണ്ഡലത്തിൽ നിന്നും ജൂബി ബാബു, ലളിതമുരളീധരൻ എന്നിവരും പട്ടികജാതി സംവരണ മണ്ഡലത്തിൽ നിന്നും വി കെ മനോജുമാണ് വിജയിച്ചത്.ഒൻപതംഗ ഭരണസമിതിയിലെ മറ്റ് മൂന്ന് സീറ്റിൽ നിസാര വോട്ടുകൾക്കാണ് മുന്നണി പരാജയപ്പെട്ടത്.
 
 
 
പ്രധാന വാർത്തകൾ
 Top