22 October Tuesday

ജനാധിപത്യ മഹിളാ അസോസിയേഷൻ ,- ഏരിയാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019
നീലേശ്വരം 
നീലേശ്വരം രാജാറോഡ് എത്രയുംവേഗം വികസിപ്പിച്ച് ഗതാഗതയോഗ്യമാക്കണമെന്ന‌് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കാട്ടിപ്പൊയിൽ ഗവ. ആയുർവേദ ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തണമെന്നും ആവശ്യപ്പെട്ടു. ബിരിക്കുളം ടി നാരാണി ടീച്ചർ നഗറിൽ നടന്ന സമ്മേളനം സംസ്ഥാനക്കമ്മിറ്റി അംഗം കെ പി വി  പ്രീത ഉൽഘാടനം ചെയ്തു. പി വി ശാരദ അധ്യക്ഷയായി. ടി  വി  രേണുക രക്തസാക്ഷി പ്രമേയവും ടി പി ശാന്ത അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാസെക്രട്ടറി ടി വി ശാന്ത പ്രവർത്തന റിപ്പോർട്ടും ജില്ല സെക്രട്ടറി ഇ പത്മാവതി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി വി ശാരദ, ടി പി ശാന്ത, കെ സുജാത, ഷൈജമ്മ ബെന്നി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ലക്ഷ്മി, പി ബേബി, സിപിഐ എം ഏരിയാസെക്രട്ടറി ടി കെ രവി, കെ വി  ലക്ഷ്മി, പി ശാന്തകുമാരി, എം വി രാധ, എം ശാന്ത, കെ ലീല, കെ ജാനു,  പാറക്കോൽ രാജൻ, പി എൻ രാജ്മോഹനൻ, ടി എ രവി, പി മണി, വി രാജേഷ്, നളിനി രാഘവൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി മോഹനൻ സ്വാഗതം പറഞ്ഞു. 
ബിരിക്കുളം വില്ലേജ്‌ കമ്മിറ്റിയുടെ സംഗീതശിൽപവും അരങ്ങേറി. ഭാരവാഹികൾ:  പി വി ശാരദ (പ്രസിഡന്റ‌്), കെ സുജാത, വി ഗൗരി (വൈസ് പ്രസിഡന്റ‌്), ടി പി  ശാന്ത (സെക്രട്ടറി), ഇ ചന്ദ്രമതി, എ വി ശ്രീജ (ജോയിന്റ‌് സെ ക്രട്ടറി), പി  സാവിത്രി ( ട്രഷറർ).
പ്രധാന വാർത്തകൾ
 Top