23 January Wednesday

മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
കണ്ണൂർ
മൊയാരത്ത് ശങ്കരൻ സ്മാരക വായനശാല ആൻഡ‌് റിസർച്ച് സെന്റർ വെള്ളിയാഴ്ച പകൽ മൂന്നിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കും. 
മേയർ ഇ പി ലത സപ്ലിമെന്റ്  പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഫോട്ടോ അനാഛാദനവും നിർവഹിക്കും. 
സംഘാടക സമിതി ചെയർമാൻ കെ പി സുധാകരൻ അധ്യക്ഷനാകും. പകൽ രണ്ടിന‌് വിവിധ കലാപരിപാടികൾ, വൈകിട്ട‌് 6.30ന് ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയുള്ള സിനിമാപ്രദർശനം എന്നിവയും അരങ്ങേറും. തെക്കീ ബസാർ സബ‌് ജയിലിന് സമീപം മൊയാരം സ്മാരക മന്ദിരത്തിലാണ് ലൈബ്രറി തുടങ്ങുന്നത്.

 

പ്രധാന വാർത്തകൾ
 Top