19 October Saturday

വ്യവസായങ്ങൾക്ക‌് പൂക്കാലം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

ഇൻഫോ പാർക്ക്‌

 കേരളത്തിലെ വ്യവസായ ഭൂപടത്തിൽ മുദ്ര പതിപ്പിക്കാൻ അരൂരിന്‌ കരുത്തേകിയത്‌ എൽഡിഎഫ‌് സർക്കാരിന്റെ കൃത്യമായ ഇടപെടൽ. കേന്ദ്രത്തിലെ കോൺഗ്രസ‌്, ബിജെപി സർക്കാരുകളുടെ ആഗോളവൽക്കരണ നയങ്ങളെയും മുൻ യുഡിഎഫ‌് സർക്കാരുകളുടെ വിറ്റുതുലയ്‌ക്കലിനെയും അതിജീവിക്കാൻ വ്യവസായ യൂണിറ്റുകൾക്ക്‌ കരുത്തേകിയത്‌ എൽഡിഎഫ്‌ സർക്കാരിന്റെ കരുതൽമാത്രം. 

പരമ്പരാഗത വ്യവസായമായ കയർ മുതൽ ആധുനിക കാലത്തിന്റെ ആവശ്യമായ ഐടി അധിഷ്‌ഠിത സംരംഭംവരെയുള്ള  മികച്ച വ്യവസായ സൗഹൃദഅന്തരീക്ഷമാണ്‌ അരൂരിന്റെ സവിശേഷത. പൊതുമേഖലാസ്ഥാപനങ്ങളായ കെൽട്രോണിനെയും തുറവൂർ സിൽക്കിനെയും കൈപിടിച്ചുയർത്തിയ സർക്കാർ, സ്വകാര്യ വ്യവസായത്തിനും പ്രോത്സാഹനം നൽകുന്നു. 
കമ്യൂണിസ്‌റ്റ‌് മന്ത്രിസഭയിൽ അംഗമായിരുന്ന കെ ആർ ഗൗരിയമ്മയാണ‌് അരൂരിനെ വ്യവസായകേന്ദ്രമായി വളർത്തിയത‌്. തുടർന്നുവന്ന എൽഡിഎഫ‌് സർക്കാരും 13 വർഷംമണ്ഡലത്തെ പ്രതിനിധീകരിച്ച എ എം ആരിഫ‌ും വ്യവസായവികസന കുതിപ്പിന‌് ഊർജം പകർന്നു
പ്രധാന വാർത്തകൾ
 Top