19 October Saturday

പെരുവെള്ളമായി ‘അറിവിന്റെ ചെറുതുള്ളികൾ’

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
ചവറ
തെക്കുംഭാഗം കാസ്‌കറ്റ്‌ വായനശാല  അറിവിന്റെ ചെറുതുള്ളികൾ എന്ന പേരിൽ സംസ്ഥാനതല ക്വിസ്‌ മത്സരം സംഘടിപ്പിച്ചു.  ആലപ്പുഴ നീർക്കുന്നം സ്വദേശികളായ അഭിനവ്‌ രാജേഷും അനൂപ്‌ രാജേഷും ഒന്നാംസ്ഥാനം നേടി.  കൊല്ലം ഓയൂർ സ്വദേശികളായ എസ്‌ ആദിൽഷായും എ അശ്വിനും ആണ്‌ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരം ചിറയിൻകീഴ്‌ സ്വദേശികളായ ജി ബി ശിവരഞ്ജിനി–- എ ദേവനാരായണൻ ടീമും തിരുവനന്തപുരം പോത്തൻകോട്‌ സ്വദേശി എസ്‌ എസ്‌ ഭരത്–- ചിറയിൻകീഴ്‌ സ്വദേശി ഡി എം ആദിത്യൻ ടീമും കൊല്ലം കടയ്‌ക്കൽ സ്വദേശികളായ ആർ ശ്രേയ–- എസ്‌ വി നിരഞ്ജൻ ടീമും ചവറ തെക്കുംഭാഗം സ്വദേശികളായ ആഗ്‌ന നെത്സൺ–- വി ശിവഹരി ടീമും  പ്രോത്സാഹന സമ്മാനത്തിന്‌ അർഹരായി. 
വിജയികൾക്ക്‌ കരുനാഗപ്പള്ളി താലൂക്ക്‌ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി ബി ശിവൻ ക്യാഷ്‌ അവാർഡും മെമന്റോയും സമ്മാനിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന്‌ 
83 ടീം മത്സരത്തിൽ പങ്കാളിയായി. പ്രാഥമിക റൗണ്ടിൽ രതീഷ്‌ ചന്ദ്രനും ഫൈനൽ റൗ
ണ്ടിൽ  എം കെ മധുവും ക്വിസ്‌ മാസ്റ്റർമാരായി. 
കാസ്‌കറ്റ്‌ ബാലവേദി അംഗം ഹരിനന്ദനയ്‌ക്ക്‌ കാസ്‌കറ്റ്‌ പ്രസിഡന്റ്‌ ജെ മൈക്കിൾ ഉപഹാരം നൽകി. വായനമത്സര വിജയികളായ ബാലവേദി അംഗങ്ങൾ എം ആർ  ജ്യേ‌ാതിക, അനാമിക, ഹീര, അദ്വൈത്‌ ശിവൻ, ശിവഹരി എന്നിവർക്ക്‌ കാസ്‌കറ്റ്‌ രക്ഷാധികാരി ആർ ഷാജിശർമയും ഇ എം എസ്‌ സ്‌മാരക ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സി ശശിധരനും സർട്ടിഫിക്കറ്റും മെമന്റോയും നൽകി. കാസ്‌കറ്റ്‌ സെക്രട്ടറി കെ എസ്‌ അനിൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി സുമേഷ്‌ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top