19 October Saturday

മാണി സി കാപ്പൻ എംഎൽഎയ്‌ക്ക്‌ കോട്ടയത്ത്‌ സ്വീകരണം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

പാലാ നിയോജകമണ്ഡലത്തിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ നടന്ന നിയമസഭ ബാങ്ക്വറ്റ്‌ ഹാളിലെ സദസ്‌

കോട്ടയം
കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌ത മാണി സി കാപ്പൻ എംഎൽഎയ്‌ക്ക്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ കോട്ടയം പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിൽ സ്വീകരണം നൽകും. സ്വീകരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷനാകും. എൽഡിഎഫ്‌ ഘടകകക്ഷി നേതാക്കൾ സംസാരിക്കും.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന എൽഡിഎഫ്‌ ജില്ലാ കമ്മിറ്റിയോഗമാണ്‌ ഈ തീരുമാനമെടുത്തത്‌. യോഗത്തിൽ സി കെ ശശിധരൻ അധ്യക്ഷനായി. വി എൻ വാസവൻ സ്വീകരണ പരിപാടി വിശദീകരിച്ചു. 
വെള്ളിയാഴ്‌ച വൈകിട്ട്‌ നാലിന്‌ മാണി സി കാപ്പൻ എംഎൽഎയെ എൻസിപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ –- പാലാ റോഡിലെ മംഗളം ജങ്‌ഷനിൽ വരവേൽക്കും. പാർടി ജില്ലാ പ്രസിഡന്റ്‌ കാണക്കാരി അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ്‌ സ്വീകരണം. അവിടെനിന്ന്‌ സ്വീകരിച്ച്‌ വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ പാർടി പ്രവർത്തകർ കോട്ടയം നഗരത്തിലേക്ക്‌ ആനയിക്കും. തുടർന്നാണ്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിലെ സ്വീകരണച്ചടങ്ങ്‌.
 
 
പ്രധാന വാർത്തകൾ
 Top