19 October Saturday

വികസനം തൊട്ടറിഞ്ഞ പൈവളിഗെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
മഞ്ചേശ്വരം
1958 ൽ ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തിൽ സഹോദരൻമാരായ സുന്ദരഷെട്ടി, മഹാബല ഷെട്ടി, ചെന്നപ്പ ഷെട്ടി എന്നിവരുടെ ധീരരക‌്തസാക്ഷിത്വംകൊണ്ട‌് ചുവന്ന ഭൂമിയാണ‌് പൈവളിഗെ. കമ്യൂണിസ‌്റ്റ‌് കർഷക പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ കർഷകർ സമരരംഗത്തിറങ്ങത‌് പൈവളിഗെയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന‌് വേരോട്ടമുണ്ടാക്കി. വടക്ക് കർണാടകവും, വോർക്കാടി പഞ്ചായത്തും, പടിഞ്ഞാറ് മീഞ്ച, മംഗൽപാടി പഞ്ചായത്തുകളും, തെക്ക് മംഗൽപാടി, പുത്തിഗെ, കുമ്പള പഞ്ചായത്തുകളും, കിഴക്ക് കർണാടക സംസ്ഥാനവും, പുത്തിഗെ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഇവിടെ ഉപ്പള, സുവർണ, പെറുവായി എന്നീ നദികളും ബായിക്കട്ട, പൈവളികെ, പെർമുദ തുടങ്ങിയ തടാകങ്ങളും ജലസമൃദ്ധമാക്കുന്നു.  തുളു, കന്നഡ, മലയാളം, കൊങ്ങിണി, മറാഠി എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ കൃഷിയെ ആശ്രയിച്ചാണ‌് ജീവിക്കുന്നത‌്.
വികസന വിരുന്നൊരുക്കി എൽഡിഎഫ‌് സർക്കാർ 
പിണറായി സർക്കാർ അധികാരമേറ്റശേഷം ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ‌് പഞ്ചായത്തിൽ നടപ്പാക്കിയത‌്. 50 മെഗാവാട്ട‌് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പ്ലാന്റ‌്, പൈവളിഗെയിൽ ഉടൻ നിർമ്മാണം തുടങ്ങുന്ന ഐടിഐ എന്നിവ ഉദാഹരണങ്ങളാണ‌്. സി എച്ച‌് കുഞ്ഞമ്പു എംഎൽ‌എ ആയരിക്കെയാണ‌് പഞ്ചായത്തിൽ കെഎസ‌്ഇബി സബ‌് സ‌്റ്റേഷൻ പ്രവർത്തനം തുടങ്ങിയത‌്. സംസ്ഥാന സർക്കാരിന്റെ 1000 ദിനകർമ പദ്ധതികളുടെ ഭാഗമായി വിവിധ പദ്ധതികളായ പകൽവീട് കെട്ടിടം, ആയുർവേദ ഡിസ്പെൻസറി , വനിതാ സൗകര്യ കേന്ദ്രം, വനിതാ പരിശീലന കേന്ദ്രം , പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റ് എന്നിവ നടപ്പാക്കി. എൽഡിഎഫ‌് സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക‌് തുടർച്ചയുണ്ടാകാൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് സ്ഥാനാർഥി തന്നെ വിജയിക്കണമെന്നാണ‌് പൈവളിഗെയിലെ ജനവികാരം.  എൽഡിഎഫ‌് നേതൃത്വം നൽകുന്ന ഭരണസമിതിയുള്ള ഇവിടെ എൽഡിഎഫ‌്‐7, ബിജെപി‐8, യുഡിഎഫ‌്‐4 എന്നിങ്ങനെയാണ‌് കക്ഷിനില. സിരന്തടുക്ക‌,  ചിപ്പാർ, ആവള,  മാണിപ്പാടി,  കൂടാൽ, കളായി,  കടങ്കോടി വാർഡുകൾ എൽഡിഎഫ‌ിന്റെ ശക്തികേന്ദ്രങ്ങളാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top