കണ്ണൂർ
പടന്നത്തോടിന്റെയും മഞ്ചപ്പാലം റോഡിന്റെയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.
മാലിന്യവും കുളവാഴകളും പുല്ലും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട തോട് പരിസരവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. തോട് ശുചീകരണം ഫലപ്രദമായി നടത്തി ഒഴുക്ക് സുഗമമാക്കിയില്ലെങ്കിൽ മഴക്കാലത്ത് വെള്ളം ഉയർന്ന് വീടുകളിലേക്ക് കയറുന്ന അവസ്ഥയാണ്.
നഗരത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കുക, കണ്ണൂർ കോർപറേഷന്റെ അഴിമതി ഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു.
മഞ്ചപ്പാലം, പടന്നപാലം നിവാസികളും നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികളും മാർച്ചിൽ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി കെ പി സുധാകരൻ അധ്യക്ഷനായി. പോത്തോടി സജീവൻ, കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ, എം ടി സതീഷൻ, കെ സീത എന്നിവർ സംസാരിച്ചു. സിപിഐ എം കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ വി ദിനേശൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..